Image

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കേന്ദ്ര സര്‍ക്കാര്‍

Published on 12 July, 2020
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ സഹായം വേണ്ട കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഓക്സിജന്‍ സഹായം നല്‍കേണ്ടി വരുന്ന രോഗികളുടെ എണ്ണം ഒരു മാസത്തില്‍ അഞ്ചില്‍ നിന്ന് ഏഴു ശതമാനമായി ഉയര്‍ന്നു.

 രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുമ്ബോഴും ഗുരുതര സ്ഥിതിയിലുള്ള രോഗികള്‍ കുറവാണെന്നതായിരുന്നു ആശ്വാസം. കൊവിഡ് വ്യാപനം കൂടുതല്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമായതിന് പിന്നാലെയാണ് ഓക്സിജന്‍ സഹായം വേണ്ട കേസുകളും കൂടിയതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക