Image

രാജസ്ഥാനിലും കോണ്‍ഗ്രസ്സിന് അടി പതറുന്നു; സിന്ധ്യക്ക് പിന്നാലെ സച്ചിനും ബിജെപി പാളയത്തിലേക്ക്‌?

Published on 12 July, 2020
രാജസ്ഥാനിലും കോണ്‍ഗ്രസ്സിന് അടി പതറുന്നു; സിന്ധ്യക്ക് പിന്നാലെ സച്ചിനും ബിജെപി പാളയത്തിലേക്ക്‌?

മധ്യപ്രദേശില് കോണ്ഗ്രസ് സര്ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില് ചേര്‍ന്നിട്ട് മാസങ്ങള് മാത്രമേ ആയിട്ടുള്ളു. കോണ്‍ഗ്രസ്സിന് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ കൊഴിഞ്ഞുപോക്ക്. 


തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. ഇപ്പോഴിതാ സമാന പ്രതിസന്ധികളിലേക്ക് കടന്നിരിക്കുകയാണ് രാജസ്ഥാന് കോണ്ഗ്രസും.


 മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മില് ഉടലെടുത്ത തര്ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജസ്ഥാന് കോണ്ഗ്രസിനെ പ്രതിസന്ധിയിലാക്ക്കിയിരിക്കുന്നത്. 


അതിനിടെ, സച്ചിന് പൈലറ്റ് ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്തകളും പുറത്തുവരുന്നുണ്ട്.

രാജസ്ഥാനി​ല്‍ രാഷ്ട്രീയ പ്രതി​സന്ധി​ രൂക്ഷമാക്കി​ ഉപമുഖ്യമന്ത്രി​ സച്ചിന്‍ പൈലറ്റ് തന്റെ വിശ്വസ്തരായ എം എല്‍ എമാര്‍ക്കൊപ്പം ഡല്‍ഹി​യി​ലെത്തി​യതായാണ്​ റി​പ്പോര്‍ട്ട്.


 മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചി​ന്‍ പൈലറ്റും തമ്മി​ല്‍ നേരത്തേ തന്നെ അഭി​പ്രായഭി​ന്നതകളുണ്ടായി​രുന്നു. ഇക്കാര്യങ്ങളെല്ലാം കഴി​ഞ്ഞദി​വസം കോണ്‍​ഗ്രസി​ന്റെ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സച്ചിന്‍ വ്യക്തമാക്കിയിരുന്നു. 


സച്ചിന്‍ പൈലറ്റ് ഇന്നുതന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. തനിക്കൊപ്പം 23 എം എല്‍എമാരുണ്ടെന്നാണ് സച്ചിന്റെ അവകാശവാദം.


അധികാരം പിടിച്ചെടുക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായും എം എല്‍ എമാര്‍ക്ക് 15 കോടി രൂപയും ചിലര്‍ക്ക് മറ്റുസഹായങ്ങളും വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക