Image

സ്വപ്നയേയും സന്ദീപിനെയും 3 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു ; കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും

Published on 12 July, 2020
സ്വപ്നയേയും സന്ദീപിനെയും 3 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു ; കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളായ സ്വപനസുരേഷിനെയും സന്ദീപ് നായരെയും എന്‍ ഐ എ കോടതി 3 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു , ഇരുവരെയും ഉടന്‍ കോവിഡ്കെയര്‍ സെന്ററിലേക്ക് മറ്റും. അങ്കമാലിയിലെ കറുകുറ്റി കോവിഡ് കെയര്‍ സെന്ററിലേക്കാണ് ഇരുവരേയുംമാറ്റുക.


പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായുള്ള അപേക്ഷ എന്‍ ഐ എ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്നവിവരം . കൂടാതെ നാളെ ഇരുവരുടെയും കോവിഡ് പരിശോധന ഫലം ലഭിക്കും. 


ഫലം നെഗറ്റീവ് ആയാല്‍ ഇരുവരെയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. തുടര്‍ന്നാവും ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക