Image

ജോസ് കെ. മാണിക്ക് പിന്തുണയുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക

(പി. സി. മാത്യു) Published on 12 July, 2020
ജോസ് കെ. മാണിക്ക് പിന്തുണയുമായി പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക
ചിക്കാഗോ: പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ നാഷണല്‍ ടെലി കോണ്‍ഫറന്‍സ് മീറ്റിംഗില്‍ ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനെ പിന്തുണക്കുവാന്‍ യോഗം തീരുമാനിച്ചു.

നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് പി. സി. മാത്യു വിളിച്ചു കൂട്ടിയ യോഗത്തില്‍ മുപ്പതോളം നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.  നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ശ്രീ മാത്തുക്കുട്ടി ആലുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോണ്‍ സി. വര്ഗീസ്, ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര, ചിക്കാഗോ ചാപ്റ്റര്‍ സെക്രട്ടറി സജി പുതൃക്കയില്‍, ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ബാബു പടവത്തില്‍ മുതലായവര്‍ പ്രസംഗിച്ചു.

ആദര്‍ശ ധീരനായ യുവ നേതാവാണ് ശ്രീ ജോസ് കെ. മാണി. കസേര വിടുവാന്‍ മടികാട്ടുന്ന നേതാക്കള്‍ ഒരു വീണ്ടുവിചാരത്തിനു തയ്യാറാകാത്ത സാഹചര്യത്തില്‍ യുവ നേതാക്കള്‍ മുമ്പോട്ട് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. യു. ഡി. എഫിനെ ശക്തി പെടുത്തുവാന്‍ ആരാധ്യനായ മുന്‍ പാര്‍ട്ടി ചെയര്‍മാന്‍ മാണി സാര്‍ നല്‍കിയ സംഭാവനകള്‍ മറന്നുകൊണ്ടാണ് കോണ്‍ഗ്രെസ്സിലെ ചില നേതാക്കള്‍ കരുക്കള്‍ നീക്കിയതെന്നും കേരളാ കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കുവാന്‍ കാട്ടിയ നടപടി ക്രൂരമായിപ്പോയി എന്നും യോഗം വിലയിരുത്തി. ഇത്തരം നടപടിക്ക് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും ജോസ് കെ. മാണി എടുക്കുന്ന നയത്തെ പരിപൂര്‍ണമായി പിന്തുണക്കുന്നു എന്നും യോഗം തീരുമാനിച്ചു. 

 തോമസ് ചാഴിക്കാടന്‍ എം. പി., റോഷി അഗസ്റ്റിന്‍ എം. എല്‍. എ., ഡോ. ജയരാജന്‍ എം. എല്‍ എ, ജോസ് ടോം, വര്‍ഗീസ് പേരയില്‍, ജോസഫ് എം. പുതുശ്ശേരി, സണ്ണി തെക്കേടം, എന്‍. എം. രാജു, സാജന്‍ തൊടുക, മുതലായ നേതാക്കള്‍ക്ക് യോഗം ആശംസകള്‍ നേര്‍ന്നു.

ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണമെന്നും സമയോചിതമായി യോജിക്കുവാന്‍ പറ്റുന്ന മുന്നണിയുമായി ധാരണയുടെ അടിസ്ഥാനത്തില്‍ യോജിച്ചു തിരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ തെറ്റില്ലയെന്നും ജോണ്‍ സി. വര്ഗീസ് പറഞ്ഞു.

ഏതു പാര്‍ട്ടിയും ജനങ്ങളെ സേവിക്കുക്കുവാനാണ് ശ്രമിക്കേണ്ടത്. അത് പ്രവാസി ആയാലും കേരളത്തില്‍ ഉള്ളവര്‍ ആയാലും സേവനം ആയിരിക്കണം മുഖമുദ്ര. മാണി സാര്‍ പറഞ്ഞതു പോലെ 'സുന്ദരീയും സുശീലയുമായ ഒരു
പെണ്‍ കുട്ടി' യെ പോലെ ആണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി എന്നും അവളുടെ ശാലീനത നശിപ്പിക്കുവാന്‍ അധികാര മോഹികള്‍ ശ്രമിച്ചാല്‍ അത് വിജയിക്കുകയില്ലെന്നും സജി പുതൃക്കയില്‍ പറഞ്ഞു. തത്കാലം സ്ഥാന മാനങ്ങള്‍ക്കുവേണ്ടി ഓടുന്നവര്‍ ഓടട്ടെ എന്നും തനതായ വ്യക്തിത്വം നിലനിര്‍ത്തി പാര്‍ട്ടിയെ നയിക്കണമെന്നും യോഗം ജോസ്. കെ. മാണി നേതൃത്വത്തെ അറിയിച്ചു. നാഷണല്‍ ചെയര്‍മാന്‍ ജെയ്ബു കുളങ്ങര ആശംസകള്‍ നേര്‍ന്നു.

ലോകം മുഴുവന്‍ കോവിടിന്റെ ആഘാതത്തില്‍ വിഷമിക്കുമ്പോള്‍ ദുഖത്തിലായിരിക്കുന്ന മരിച്ചുപോയവരുടെ ദുഃഖത്തില്‍ യോഗം പങ്കു ചേര്‍ന്നു. കേരളത്തില്‍ എത്തുന്ന പ്രവാസികളോട് കേരള ജനത കാട്ടുന്ന അവഗണക്ക് എതിരെ പ്രതികരിക്കണമെന്ന് യോഗം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. നാഷണല്‍ കമ്മിറ്റി അംഗം വര്ഗീസ് കയ്യാലക്കകം സമകാലീക രാഷ്ട്രീയ അവലോകനം നടത്തി. നാഷണല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. പുതിയ നാഷണല്‍ കമ്മിറ്റിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.

മാത്തുക്കുട്ടി ആലും പറമ്പില്‍ 773-620-2484

Join WhatsApp News
രാഷ്ട്രീയ ചാണക്ക്യൻ 2020-07-12 20:06:07
മക്കൾ രാഷ്ട്രീയം അവസാനിപ്പിക്കുക . ജോസ് കെ മാണി പയ്യന് എല്ലാം വേണം . കഷ്ട്ടം . പിജെ ജോസഫ് ഗ്രൂപ്പ് ആണ്‌ റിയൽ KK . പയ്യനെ ഒറ്റപ്പെടുത്തുക
M. A. George 2020-07-12 22:22:48
തല മുതിർന്ന നേതാക്കൾ യുവ നേതൃത്വത്തിനായി വഴി മാറുക. K.M. മാണിയുടെ നേതൃത്വം പാർട്ടിക്കു നൽകിയ കെട്ടുറപ്പും അംഗീകാരവും അന്യംനിന്നു പോകരുതെന്ന് ആഗ്രഹിക്കുന്ന ഓരോ കേരള കോൺഗ്രസ് കാരനും Jose K മാണിയുടെ നേതൃത്വെത്തെ അംഗീകരിക്കുന്നവരാണ്. K M മാണിയുടെ സാന്നിദ്ധ്യം തങ്ങളുടെ ഉയർച്ചക്ക് വിലങ്ങുതടിയാണെന്ന് കണ്ട് പാർട്ടി വിട്ടവെല്ലാം ഒരുമിച്ചു കൂടി P J ജോസഫിന്റെ ഗ്രൂപ്പിലേക്ക് തിരിച്ചു വന്നതിൽ എത്രമാത്രം ആത്മാർത്ഥത ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങെനെ വന്നവർ ഇനിയും തിരിച്ചു പോവില്ല എന്ന് എന്താണ് ഉറപ്പ്. അതുകൊണ്ട് കർഷക പാർട്ടിയെ പരിഭോഷിപ്പിക്കുന്നതിന് Jose K മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനെ ശക്തിപ്പെടുത്തുക.
John Pathrose 2020-07-12 22:29:32
മടിക്കാതെ അനുമോദിക്കാം ....................... ചെത്തുകാരൻ ജോലിയെല്ലാം കഴിഞ്ഞു്, മീൻ പിടിക്കാനിറങ്ങി. പുഴയുടെ തീരത്തെത്തിയപ്പോഴാണയാൾ ഓർത്തതു്, ചൂണ്ടയെടുത്തുവെങ്കിലും, ഇര എടുക്കാൻ മറന്നുവെന്നു്! അപ്പോഴാണു്, തൻ്റെ വായിൽ ഒരു മണ്ണിരയേയും കടിച്ചു പിടിച്ചു കൊണ്ടു്, ഒരു പാമ്പു പോകുന്നതയാൾ കണ്ടതു്. പാമ്പിൽ നിന്നും മണ്ണിരയെ പിടിച്ചു വാങ്ങി, പകരം, തൻ്റെ പക്കലുണ്ടായിരുന്ന മധുരക്കള്ളയാൾ, പാമ്പിൻ്റെ വായിൽ ഒഴിച്ചു കൊടുത്തു! അതും കുടിച്ച്, പാമ്പതിൻ്റെ വഴിക്കു പോയി; അയാൾ മീൻ പിടിക്കാനും തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ, ആരോ തന്നെ തോണ്ടി വിളിക്കുന്നതു പോലെ, അയാൾക്കു തോന്നി. നോക്കുമ്പോൾ, നേരത്തേ കണ്ട പാമ്പു്, കുറെ മണ്ണിര കളേയും കടിച്ചു പിടിച്ചുകൊണ്ടു നിൽക്കുന്നു! അഭിനന്ദനങ്ങളുടെ അത്ഭുത പ്രവർത്തന ശേഷി, അപ്രതീക്ഷിതവും അസാധരണവുമായ പ്രകടനങ്ങൾക്കു വഴിയൊരുക്കും. തക്ക സമയത്തും, അർഹിക്കുന്ന രീതിയിലും ലഭിക്കുന്ന അംഗീകരങ്ങൾ, അസാമാന്യ ഊർജ്ജ പ്രവാഹം തന്നെ സൃഷ്ടിക്കും! അർഹിക്കുന്ന സമയത്ത്, കിട്ടേണ്ട അഭിനന്ദനങ്ങൾ കിട്ടിയിരുന്നുവെങ്കിൽ, ഇപ്പോഴുള്ളതിൻ്റെ പതിന്മടങ്ങു ശേഷിയുമായി, പലരും തങ്ങളുടെ പ്രവർത്തന മേഖലകളിൽ ഉണ്ടാകുമായിരുന്നു! നൽകാൻ മടിക്കുന്ന പ്രോത്സാഹനങ്ങൾക്കു്, നഷ്ടപ്പെട്ട അനേക അംഗീകാരങ്ങളുടെ, കഥ പറയാനുണ്ടാകും! അന്ത്യദിനത്തിലെ അഭിനന്ദനങ്ങളും, ആദരാജ്ഞലികളും ആത്മാർത്ഥതയുടെ പ്രകടനമായിരിക്കണമെന്നില്ല. ജീവിച്ചിരിക്കുമ്പോൾ പറയാത്ത, നല്ല വാക്കുകൾക്കും പ്രചോദനവചനങ്ങൾക്കും, മരണശേഷം എന്തു പ്രസക്തി? അനുശോചന പ്രസംഗങ്ങളേക്കാൾ, അനുമോദന പ്രസംഗങ്ങൾക്കാണു്, കൂടുതൽ സ്വാധീനശേഷി ! -John P
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക