Image

ഫിലിപ്പ് ചെറിയാനെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റോമ നാമനിര്‍ദേശം ചെയ്തു

Published on 12 July, 2020
ഫിലിപ്പ് ചെറിയാനെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റോമ നാമനിര്‍ദേശം ചെയ്തു
ന്യു യോര്‍ക്ക്: ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്ഫിലിപ്പ് ചെറിയാനെ റോക്ക്‌ലാന്‍ഡ് മലയാളി അസോസിയേഷന്‍ (റോമ) നാമനിര്‍ദേശം ചെയ്തു. റോമ അസോസിയേഷന്‍ ടെലി കോണ്‍ഫറന്‍സ് മീറ്റിംഗ് ചേര്‍ന്നാണുഐക്യകണ്ഠ്യേനഈ തീരുമാനം എടുത്തത്

ഇപ്പോഴത്തെ റോമ പ്രസിഡന്റു കൂടിയായഫിലിപ്പ് ചെറിയാന്‍ കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പാനലും, ഗ്രൂപ്പും ഇല്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം അന്നും മല്‍സരിച്ചത്. അദ്ദേഹത്തെ വിജയിപ്പിക്കാന്‍ അങ്ങേയറ്റം പരിശ്രമിക്കുമെന്നു മുന്‍ പ്രസിഡന്റായ റോയി ചെങ്ങന്നൂര്‍ പ്രസ്താവിച്ചു.

ഏതു കാര്യവും കൃത്യനിഷ്ഠയോടെ ചെയ്തുതീര്‍ക്കുന്ന ഫിലിപ്പ് ചെറിയാന്‍ സംഘടനക്ക്മുതല്‍ക്കൂട്ടായിരിക്കമെന്നു കമ്മിറ്റി മെമ്പര്‍മാര്‍ അവകാശപ്പെട്ടു. വളരെക്കാലമായി ഫോമ എമ്പയര്‍ റീജിയനില്‍ പ്രവര്‍ത്തിക്കുന്നഫിലിപ്പ് ചെറിയാന്‍ ഇന്നുവരെ ഒരു സ്ഥാനങ്ങളും ചോദിച്ചുപോയിട്ടില്ല എന്നത് സത്യമാണ്. അധികാര മോഹമില്ലാത്ത അദ്ദേഹത്തിന്റെ വരവ് എന്തുകൊണ്ടും ഫോമയ്ക്ക് ഗുണകരമാകും. 
Join WhatsApp News
ഞാനും പിന്നെ 2020-07-12 21:50:07
മിനിമം നൂറ് പേർ എങ്കിലും ഇല്ലാത്ത സംഘടനകൾക്ക് അംഗത്വം കൊടുക്കരുത്. മെമ്പേഴ്സിന്റെ അഡ്രസ്സും ഐടിയും വെരിഫയി ചെയ്യുകയും വേണം.
true man 2020-07-13 01:29:10
He deserves it. He is a person with discipline. We had ample chances to meet him at his residence. His Vegetable and Flower Garden is one of the best, better to say best of the bests.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക