Image

കൊറോണ വ്യാപനം തട്ടിപ്പ്; അമേരിക്കയില്‍ കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് വൈറസ് ബാധിച്ചു മരിച്ചു

Published on 13 July, 2020
 കൊറോണ വ്യാപനം തട്ടിപ്പ്; അമേരിക്കയില്‍ കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് വൈറസ് ബാധിച്ചു മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 മഹാമാരിയെ കുറിച്ചുള്ള ആശങ്കകള്‍ തട്ടിപ്പാണെന്ന് പ്രചരിപ്പിക്കുന്നതിന് നടത്തിയ കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് മരിച്ചു.  കൊവിഡ് ബാധിച്ചവര്‍ രോഗത്തെ അതിജീവിക്കാന്‍ കഴിയുമെന്ന് കാണിക്കാന്‍ സംഘടിപ്പിച്ചതാണ് ആഘോഷം. 1,35,000 പേര്‍ മരണമടഞ്ഞിട്ടും കൊവിഡ് ഭീഷണി വെറും തട്ടിപ്പാണെന്നാണ് ഈ സംഘം പറയുന്നത്. 

അതേസമയം, മരണത്തോട് അടുത്തതോടെ തനിക്ക് തെറ്റുപറ്റിയെന്ന് അയാള്‍ നഴ്‌സിനോട് ഏറ്റുപറഞ്ഞതായി സാന്‍ അന്റോണിയോ മെതോഡിസ്റ്റ് ആശുപത്രിയിയെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജാനെ ആപ്പിള്‍ബൈ പറഞ്ഞു. താന്‍ ചെറുപ്പമായതിനാല്‍ രോഗം ബാധിക്കില്ലെന്നും വൈറസിനെ അതിജീവിക്കുമെന്നുമാണ് യുവാവ് കരുതിയിരുന്നത്. 

ചെറുപ്പക്കാരില്‍ ഏറെയും രോഗലക്ഷണങ്ങള്‍ ഒന്നും കാണാറില്ല. എന്നാല്‍ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കുമ്പോഴാണ് അവര്‍ ഗുരുതരമായ അവസ്ഥയിലാണെന്ന് കണ്ടെത്തുക. രോഗവ്യാപനം ഗുരുതരമായി തുടരുമ്പോഴും സ്‌കൂളുകളും മറ്റും തുറന്നുപ്രവര്‍ത്തിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം പൗരന്മാര്‍ക്കിടയില്‍ വലിയ പ്രതിഷേധവും സൃഷ്ടിക്കുന്നുണ്ട്. നിലവിലെ കണക്ക് പ്രകാരം 34 ലക്ഷത്തിനു മുകളിലാണ് അമേരിക്കയിലെ രോഗികളുടെ എണ്ണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക