Image

സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരും; സ്പീക്കര്‍ക്കെതിരെ പ്രമേയത്തിനും പ്രതിപക്ഷ നീക്കം

Published on 13 July, 2020
 സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരും; സ്പീക്കര്‍ക്കെതിരെ പ്രമേയത്തിനും പ്രതിപക്ഷ നീക്കം


തിരുവനന്തപുരം: നയതന്ത്ര കള്ളക്കടത്ത് കേസില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ തീരുമാനം. കള്ളക്കടത്ത് സംഘവുമായി ബന്ധം പുലര്‍ത്തിയ സ്പീക്കറും രാജിവയ്ക്കണം. മുഖ്യമന്ത്രിയും സ്പീക്കറും രാജിവയ്ക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ സഭയില്‍ പ്രതിഷേധം കൊണ്ടുവരാനാണ് പ്രതിപക്ഷ നീക്കം. സര്‍ക്കാരിനെതിരെ സഭയില്‍ അവിശ്വാസം കൊണ്ടുവരുമെന്നും സ്്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ പറഞ്ഞു. 

യു.ഡി.എഫ് സമരപരിപാടിയെ കൊവിഡിന്റെ മറവില്‍ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി തയ്യാറാകുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാര്‍ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. കൊവിഡ് പോസിറ്റീവ് കൂടുമ്പോള്‍ വിദേശത്തുനിന്ന് വരുന്നവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ 30 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് വ്യക്തമാകും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക