Image

സുപ്രീം കോടതി വിധി വിശ്വാസികളുടെ വിജയം; കെ.സുരേന്ദ്രന്‍

Published on 13 July, 2020
 സുപ്രീം കോടതി വിധി വിശ്വാസികളുടെ വിജയം; കെ.സുരേന്ദ്രന്‍


കോഴിക്കോട്: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തില്‍ രാജകുടുംബത്തിനുള്ള പങ്ക് ശരിവച്ച സുപ്രീം കോടതി വിശ്വാസികളുടെ വിജയമാണെന്നും സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ക്ഷേത്ര ഭരണം പാര്‍ട്ടികള്‍ക്കു നിര്‍വഹിക്കാനുള്ളതല്ല എന്നതാണ് വിധിയുടെ അന്തസത്ത. 

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ സാംഗത്യം ചോദ്യം ചെയ്യുന്നതാണ് സുപ്രീം കോടതി വിധി. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനുള്ള തിരിച്ചടി കൂടിയാണ്. കോടതി വിധി സി.പി.എം അംഗീകരിക്കുന്നുവെങ്കില്‍ സംസ്ഥാനത്തെ മറ്റ  ക്ഷേത്രങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും പുനഃപരിശോധിക്കണമെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക