Image

സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോർജ്

Published on 13 July, 2020
സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോർജ്

തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോർജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി. ബാലഭാസ്കറിന്‍റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ബാലഭാസ്‌കറിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്.

റോഡിന്റെ ഇടതുവശത്ത് 20-25 വയസ്സുള്ള ഒരാൾ ഓടുന്നതും വലതുവശത്ത് സാമാന്യം തടിയുള്ള ഒരാൾ ബൈക്ക് തള്ളിക്കൊണ്ടുപോകുന്നതും കണ്ടു. ബൈക്ക് സ്റ്റാർട്ട് ചെയ്തിരുന്നെങ്കിലും കാലുകൊണ്ട് തുഴഞ്ഞാണ് നീങ്ങിയത്. അപകടത്തിൽപ്പെട്ടവരുടെ ആരെങ്കിലുമാവുമെന്നും വിവരമറിയിക്കാൻ പോകുകയാവുമെന്നും വിചാരിച്ചതെന്നും സോബി അന്ന് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക