Image

എറണാകുളത്തിന് ആശ്വാസദിനം; 15 പേര്‍ക്ക് മാത്രം രോഗം, 12 പേര്‍ക്ക് രോഗമുക്തി

Published on 13 July, 2020
എറണാകുളത്തിന് ആശ്വാസദിനം; 15 പേര്‍ക്ക് മാത്രം രോഗം, 12 പേര്‍ക്ക് രോഗമുക്തി

കൊച്ചി: കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായിക്കൊണ്ടിരുന്ന എറണാകുളം ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് രോഗം 
സ്ഥിരീകരിച്ചപ്പോള്‍ 12 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് അഞ്ചു പേര്‍ക്ക് മാത്രവും. ശനിയാഴ്ച 47 പേര്‍ക്കും ഞായറാഴ്ച 50 പേര്‍ക്കുമായിരുന്നു എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം പകര്‍ന്നിരുന്നത്.

രോഗവ്യാപനം രൂക്ഷമായ ആലുവ, ചെല്ലാനം മേഖകളില്‍നിന്നുമാണ് ഇന്നും സമ്പര്‍ക്കരോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആലുവയുടെ സമീപപ്രദേശങ്ങളായ എടത്തല, ആലങ്ങാട് (2 പേര്‍), ചൂര്‍ണിക്കര എന്നിവിടങ്ങളില്‍ നിന്നും ചെല്ലാനത്ത് നിന്ന് ഒരാള്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലയില്‍ ഇന്ന് 922 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുണ്ടായിരുന്ന 1015 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വിവിധ ആശുപത്രികളിലായി 56 പേരെ നിരീക്ഷണത്തിലാക്കിയപ്പോള്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക