Image

എന്‍ഐഎ അന്വേഷണം തന്റെ ഓഫീസിലേയ്ക്കെത്തിയാല്‍ എത്തട്ടെ, ഭയമില്ലെന്ന് മുഖ്യമന്ത്രി

Published on 13 July, 2020
എന്‍ഐഎ അന്വേഷണം തന്റെ ഓഫീസിലേയ്ക്കെത്തിയാല്‍ എത്തട്ടെ, ഭയമില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്ന സുരേഷിന്റെ നിയമവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എന്‍ഐഎയ്ക്ക് ശരിയായ അന്വേഷണം നടത്തുന്നതിന് അധികാരമുണ്ട്. അന്വേഷണത്തില്‍ എല്ലാ വന്‍ സ്രാവുകളും കുടുങ്ങട്ടെ. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്കെത്തുന്നുണ്ടെങ്കില്‍ എത്തട്ടെ. അതില്‍ ഒരു പേടിയുമില്ല. ചിലര്‍ക്ക് വലിയനെഞ്ചിടിപ്പുണ്ട്. അന്വേഷണം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി അന്വേഷത്തെ ഉപയോഗിക്കും എന്ന മുന്‍വിധിയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക