Image

മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്നാട്ടില്‍ മരണം 2,000 കടന്നു

Published on 13 July, 2020
മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്കുകൂടി കോവിഡ്; തമിഴ്നാട്ടില്‍ മരണം 2,000 കടന്നു

മുംബൈ/ചെന്നൈ: മഹാരാഷ്ട്രയില്‍ 6,497 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,924 ആയി വര്‍ധിച്ചു. ഇന്ന് മാത്രം 193 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10,482 ആയി. നിലവില്‍ സംസ്ഥാനത്ത് 1,05,637 പേരാണ് 
ചികിത്സയിലുള്ളത്. ഇതുവരെ 1,44,507 പേര്‍ രോഗമുക്തരായി. ഇന്ന് മാത്രം 4182 പേര്‍ക്ക് രോഗം ഭേദമായി. 

ഇതോടെ സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 
55.38 ശതമാനമായി ഉയര്‍ന്നു. 13,42,792 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. നിലവില്‍  6,87,353 പേര്‍ വീടുകളിലും 41,660 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റിനിലും കഴിയുന്നുണ്ട്.   

തമിഴ്നാട്ടില്‍ ഇന്ന് 4,328 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേര്‍ കേരളത്തില്‍ നിന്ന് റോഡ് മാര്‍ഗം തിരിച്ചെത്തിയവരാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1.42 ലക്ഷം കടന്നു. ഇന്ന് 66 പേര്‍ മരിച്ചതോടെ ആകെ കോവിഡ് മരണം 2.032 ആയി വര്‍ധിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക