Image

കോഴിക്കോട്ട് കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു

Published on 13 July, 2020
 കോഴിക്കോട്ട് കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു


കോഴിക്കോട് : കോഴിക്കോട്ട് കൊവിഡ് ഭേദമായതിന് പിന്നാലെ യുവാവ് മരിച്ചു. നന്മണ്ട സ്വദേശി സിജിലേഷ് (33) ആണ് മരിച്ചത്. സിജിലേഷിന്റെ അവസാനത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. പക്ഷേ, കൊവിഡിന്റെ പ്രത്യാഘാതം മൂലം സിജിലേഷിന്റെ ആരോഗ്യനില വഷളായിരുന്നു.

ബംഗളുരുവില്‍ നിന്ന് കൊവിഡ് ബാധിച്ച് ജൂണ്‍ 17-നാണ് സിജിലേഷ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാണ്ട് ഒരു മാസമായി സിജിലേഷിന്റെ പരിശോധനാഫലം പോസിറ്റീവായിത്തന്നെ തുടരുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യനില തീര്‍ത്തും വഷളായി. കഴിഞ്ഞ ദിവസം സിജിലേഷിനെ കടുത്ത ശ്വാസതടസ്സം മൂലം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. രോഗം ഭേദമായിരുന്നെങ്കിലും സിജിലേഷിന്റെ ആരോഗ്യനില തീര്‍ത്തും മോശമായി. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക