Image

കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയില്‍ ഒതുങ്ങി; ആശുപത്രി വാസത്തെ കുറിച്ച് അമേയ മാത്യു

Published on 13 July, 2020
കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയില്‍ ഒതുങ്ങി; ആശുപത്രി വാസത്തെ കുറിച്ച് അമേയ മാത്യു


ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞതിനെ കുറിച്ച് നടി അമേയ മാത്യു സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പ് വൈറല്‍ ആകുന്നു.കൊറോണ ആണ് പ്രതീക്ഷിച്ചത്, ഡെങ്കിയില്‍ ഒതുങ്ങി എന്നാണ് നടി തന്റെ ആശുപത്രിവാസത്തെക്കുറിച്ച് പറയുന്നത്.

'കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ 'Dengue' കുറച്ചുഡേയ്സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി ' - അമേയ കുറിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക