Image

യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണെന്ന് പധാനമന്ത്രി കെ.പി. ശര്‍മ ഒല

Published on 13 July, 2020
യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണെന്ന് പധാനമന്ത്രി കെ.പി. ശര്‍മ ഒല
കാഠ്മണ്ഡു: യഥാര്‍ഥ അയോധ്യയും രാമനും ഇന്ത്യയിലല്ല നേപ്പാളിലാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. ഇന്ത്യയുടെ ലിപുലേഖും കാലാപാനിയും അടക്കമുള്ള ഭൂപ്രദേശങ്ങള്‍ തങ്ങളുടേതെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണിത്.

നേപ്പാള്‍ മാധ്യമങ്ങളാണ് ഒലിയുടെ ഏറ്റവും പുതിയ അവകാശവാദം തിങ്കളാഴ്ച റിപ്പോര്‍ട്ടുചെയ്തത്. സാംസ്കാരികമായും നമ്മള്‍ പലപ്പോഴും അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്. യാഥാര്‍ഥ്യം പലപ്പോഴും തിരസ്കരിക്കപ്പെടുന്നു. നമ്മള്‍ സീതയെ ഇന്ത്യയിലെ രാമ രാജകുമാരന് നല്‍കിയെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍ അയോധ്യയിലെ രാജകുമാരനാണ് നല്‍കിയത്. ബിര്‍ഗുഞ്ജിന് പടിഞ്ഞാറായുള്ള ഒരു ഗ്രാമമാണ് അയോധ്യ. ഇപ്പോള്‍ പ്രചാരത്തിലുള്ള അയോധ്യയല്ല അത്. ഔദ്യോഗികവസതിയില്‍ നടന്ന ഒരു ചടങ്ങില്‍ ഒലി അവകാശപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക