Image

കോവിഡിനു പിന്നാലെ ചൈനയില്‍ മഹാപ്രളയം; 150-തിലേറെപ്പേരെ കാണാനില്ല

Published on 13 July, 2020
കോവിഡിനു പിന്നാലെ ചൈനയില്‍ മഹാപ്രളയം; 150-തിലേറെപ്പേരെ കാണാനില്ല
ബെയ്ജിങ്: കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണ ചൈനയില്‍ വെള്ളപ്പൊക്കം. ജൂണ്‍ ആദ്യം തുടങ്ങിയ പ്രളയത്തില്‍ 150-തിലേറെ പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. 3.8 കോടി ജനങ്ങളെ ബാധിച്ച പ്രളയത്തില്‍ 8000 വീടുകള്‍ തകര്‍ന്നു. 22,500 പേരെ ഒഴിപ്പിച്ചതായി ചൈനയുടെ പ്രളയനിയന്ത്രണ ദുരിതാശ്വാസ വകുപ്പ് അറിയിച്ചു.

ജിയാങ്‌സി, അന്‍ഹുയി, ഹുബൈ, ഹുനാന്‍ പ്രവിശ്യകളുള്‍പ്പെടെ 27 മേഖലകളെയാണ് പ്രളയം ബാധിച്ചത്. 87.9 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. രാജ്യത്തെ 433 നദികളെ വെള്ളപ്പൊക്കം ബാധിച്ചു.  ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദിയായ യാങ്റ്റ്‌സു അടക്കം 33 നദികളില്‍ എക്കാലത്തെയും ഉയര്‍ന്ന തോതിലാണ് വെള്ളം കയറിയത്.

സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 332 കോടി രൂപ  നീക്കിവെച്ചതായി അധികൃതര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക