Image

കന്നഡ ചിത്രം 'ലോ'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 14 July, 2020
കന്നഡ ചിത്രം 'ലോ'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കന്നഡ സിനിമയിലെ ആദ്യത്തെ ഡയറക്‌ട് ഒടിടി റിലീസും സ്ട്രീം ചെയ്യാന്‍ ഒരുങ്ങുകയാണ് ആമസോണ്‍ പ്രൈം. രഘു സമര്‍ഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ‘ലോ’ എന്നാണ്. ഈ മാസം 17നാണ് റിലീസ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി .


പിആര്‍കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പുനീത് രാജ്‍കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഒരു ലീഗല്‍ ത്രില്ലര്‍ ആണെന്നാണ് കരുതപ്പെടുന്നത്. പുതുമുഖം രാഗിണി ചന്ദ്രന്‍ അവതരിപ്പിക്കുന്ന നന്ദിനി എന്ന വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രം പിന്തുടരുന്നത്. 


സ്ത്രീ കഥാപാത്ര പ്രാധാന്യമുള്ള മറ്റൊരു ചിത്രമാണിത്. ചന്ദ്രു, സിരി പ്രഹ്ളാദ്. അച്യുത് കുമാര്‍, സുധാറാണി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക