Image

ഇൻറർനാഷണൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം

പി.പി.ചെറിയാൻ Published on 15 July, 2020
 ഇൻറർനാഷണൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം
ഒക്കലഹോമ :- ഇൻറർനാഷണൽ വിദ്യാർത്ഥികളുടെ തുടർ പഠനത്തെക്കുറിച്ച് ഈയിടെ പ്രസിദ്ധീകരിച്ച ഫെഡറൽ ഗവൺമെന്റ് ഗൈഡ് ലൈൻസിൽ പ്രതിഷേധിച്ചു ഒക്കലഹോമ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി.
ഓൺലൈൻ ക്ളാസ്സുകൾക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് (ഇൻറർനാഷണൽ ) ഒക്കലഹോമയിൽ തന്നെ തുടരുവാൻ അനുമതി നൽകണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു.
പരിംഗ്ടൺ ഓവലിൽ ജൂലൈ 13 തിങ്കളാഴ്ച രാവിലെ പ്ളാക്കാർഡുകളും മുദ്രാവാക്യങ്ങളും മുഴക്കിയക്ക് വിദ്യാർത്ഥികൾ പ്രകടനത്തിൽ പങ്കെടുത്തത്.
ക്ളാസുകളിൽ ഹാജരായി പ0നം ന്നടത്തുന്നതിനുള്ള സൗകര്യങ്ങൾ യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാക്കി തരണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.
ഞങ്ങൾ ഇവിടെ പഠിക്കാൻ വന്നവരാണ്. പഠനം പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങുന്നത് ചിന്തിക്കുവാൻ പോലും കഴിയുന്നില്ല.- ഇൻറർനാഷണൽ വിദ്യാർത്ഥിയായ റ്ററ്റെൻഡ പറഞ്ഞു.
ഞങ്ങൾ നിരാശരാണ് ഞങ്ങൾക്ക് ശരിയായി ശ്വാസം വിടുന്നതിനു പോലും കഴിയുന്നില്ല. ഇംഗ്ളളണ്ടിൽ നിന്നുള്ള വിദ്യാർത്ഥി ഫക്സ്സ്ലി പറഞ്ഞു.
വിദ്യാർത്ഥികൾ ഞങ്ങൾക്ക് അവകാശപ്പെട്ടവരാണ്. അവരെ സഹായിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ഞങ്ങൾ തയാറാണ്. യൂണിവേഴ്സിറ്റി പ്രസിഡന്റ് ജോസഫ് ഹരോസ് ഉറപ്പ് നൽകി.
 ഇൻറർനാഷണൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം ഇൻറർനാഷണൽ വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക