Image

ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ജീവകാരുണ്യ മേഖലയില്‍ പുതിയ ചുവടുവയ്ക്കുന്നു

Published on 15 July, 2020
 ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ജീവകാരുണ്യ മേഖലയില്‍ പുതിയ ചുവടുവയ്ക്കുന്നു
ദോഹ: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ എയര്‍ലൈനായ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ജീവകാരുണ്യ മേഖലയില്‍ പുതിയ ചുവടുവയ്ക്കുന്നു. വണ്‍ മില്ല്യന്‍ കിലോ കാംപയ്ന്‍ എന്ന പദ്ധതിയിലൂടെ ലോകത്തെവിടേക്കുമായി 10 ലക്ഷം കിലോ ജീവകാരുണ്യ സഹായ വസ്തുക്കള്‍ സൗജന്യമായി എത്തിക്കാനാണ് പദ്ധതി.
ജൂലൈ മുതല്‍ ഡിസംബര്‍ വരെ ലോകത്തെ ജീവകാരുണ്യ സംഘടനകള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. മാനുഷിക സഹായ വസ്തുക്കള്‍, വൈദ്യ സഹായ സാമഗ്രികള്‍ തുടങ്ങിയവ ലോകത്തെവിടേക്കും സൗജന്യമായി എത്തിക്കാം.തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് 10 ലക്ഷം കിലോ ചരക്കു കടത്തിനുള്ള അവകാശം നല്‍കും. ഈ ഉപഭോക്താക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ള ജീവകാരുണ്യ സംഘടനകള്‍ക്ക് ഈ അവകാശം നല്‍കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക