Image

സ്വപ്‌ന സുരേഷുമായി അടുത്ത സൗഹൃദമുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍

Published on 15 July, 2020
സ്വപ്‌ന സുരേഷുമായി അടുത്ത സൗഹൃദമുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷുമായി അടുത്ത സൗഹൃദമുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. രാത്രി മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം സമ്മതിച്ചത്. എന്നാല്‍ മറ്റു പ്രതികളെ പരിചയമില്ലെന്ന തരത്തിലുള്ള ഉത്തരമാണ് നല്‍കിയതെന്നാണ് സൂചന.
സ്വപ്‌ന സന്ദീപിനെ പരിചയപ്പെടുത്തിയെന്നും ചോദ്യംചെയ്യലിനിടെ ശിവശങ്കര്‍ സമ്മതിച്ചയാതും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സരിത്തിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ക്ക് ശിവശങ്കര്‍ ഉത്തരം പറഞ്ഞില്ല. ശിവശങ്കറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കസ്റ്റംസ് സൂചിപ്പിച്ചു.
സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിന് സഹായിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതോ മറ്റു ബിസിനസ് ഉള്ളതായോ അറിയില്ലായിരുന്നു. ഔദ്യോഗിക പദവി താന്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക