അവതാരക മീര അനില്‍ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരന്. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെ മലയാളികളുടെ പ്രീയ അവതാരിക ആയി മാറിയ താരമാണ് മീര. മാട്രിമോണിയല്‍ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്ന് മീര നേരത്തെ പറഞ്ഞിരുന്നു.
ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്. കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.