Image

ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യകിറ്റോ അതോ സ്വര്‍ണകിറ്റോ? മന്ത്രി ജലീലിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

Published on 15 July, 2020
ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യകിറ്റോ അതോ സ്വര്‍ണകിറ്റോ? മന്ത്രി ജലീലിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
സ്വപ്‌ന സുരേഷിന്റെ കാള്‍ ലിസ്റ്റില്‍ മന്ത്രി കെടി ജലീലിന്റെയും പേര് ഉള്‍പ്പെട്ടിരിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇത് പിണറായി വിജയന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിളിച്ചത് എന്നത് പച്ചക്കള്ളമാണെന്ന് സുരേന്ദ്രന്‍ കോഴിക്കോട് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മന്ത്രി കെടി ജലീലിന്റെ വാദങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. അദ്ദേഹം ഇപ്പോള്‍ സംശത്തിന്റെ നിഴലിലാണ്. സ്വര്‍ണക്കടത്തുകാര്‍ മന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ട്. കെ ടി ജലീല്‍ നേരത്തെയും ചില തീവ്രവാദ സംഘടകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ പൂര്‍വകാലം പരിശോധിച്ചാല്‍ മനസിലാകുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
മന്ത്രി കെടി ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ അത്ര ലാഘവത്തോടെ വിട്ടുകളയാന്‍ കഴിയുന്നതല്ല പുതിയ സംഭവ വികാസങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംഭവം പുറത്തുവന്നിട്ട് ഇത്രയും ദിവസമായിട്ടും കെടി ജലീല്‍ എന്തുകൊണ്ടാണ് സ്വപ്‌നയുമായി ബന്ധമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും പറയാതിരുന്നത്. സംശയം ദുരീകരിക്കാന്‍ രണ്ട് മാസത്തെ ഫോണ്‍ രേഖകള്‍ പുറത്തുവിടണമെന്നും അതിന് ജലീല്‍ തയ്യാറാണോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
ജനങ്ങളോട് ഉത്തരം പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. അദ്ദേഹം രാഷ്ട്രീയ മര്യാദ കാണിക്കണം. രാഷ്ട്രീയ സദാചാരവും മര്യാദയും പുരതപ്പുറത്ത് കയറി പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല. മുഖ്യമന്ത്രി രാജിവച്ച് മര്യാദ കാണിക്കണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും മറ്റ് പോഷക സംഘടനകളും ബഹുജന പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക