Image

സോഷ്യല്‍ മീഡിയയോട്‌ ഹരമില്ല; സംയുക്ത വര്‍മ്മ

Published on 15 July, 2020
സോഷ്യല്‍ മീഡിയയോട്‌ ഹരമില്ല; സംയുക്ത വര്‍മ്മ
ഒരുപാട്‌ ചിത്രങ്ങളില്‍ അഭിനയിച്ചില്ലെങ്കിലും താന്‍ അഭിനിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ്‌ സംയുക്താ വര്‍മ്മ. മഞ്‌ജു വാര്യര്‍ക്കു ശേഷം ലക്ഷണമൊത്ത നായികയായി സംയുക്തയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുകയും ചെയ്‌തു. 

നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച ശേഷം ഭാര്യയും അമ്മയുമായി കുടുംബ ജീവിതത്തിലേക്ക്‌ പൂര്‍ണമായും മാറുകയായിരുന്നു താരം. ഒരിടവേളയ്‌ക്കു ശേഷം വീണ്ടും മനസു തുറക്കുകയാണ്‌ നടി സംയുക്ത വര്‍മ്മ. 

താനും ഭര്‍ത്താവ്‌ ബിജു മേനോനും തമ്മിലുള്ള ഫോട്ടോയോ സെല്‍ഫിയോ ഒന്നും സോഷ്യല്‍ മീഡിയായില്‍ പങ്കു വയ്‌ക്കാറില്ലെന്നു പറയുകയാണ്‌ താരം. ``സോഷ്യല്‍ മീഡിയ നമ്മെ അഡിക്‌ടാക്കി മാറ്റും. വാട്ട്‌സാപ്‌ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌ത്‌ ഫോണിന്റെ ബാറ്ററി പോലും ഊരി വയ്‌ക്കുന്ന ആളാണ്‌ ഞാന്‍. യോഗയ്‌ക്ക്‌ പോകുമ്പോള്‍ ഒരു ഗ്രൂപ്പുണ്ടാകുമല്ലോ. അവരെയൊക്കെ കോണ്‍ടാക്‌ട്‌ ചെയ്യാനാണ്‌ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട്‌ എടുത്തത്‌. യോഗ ചെയ്യുന്ന ചിത്രങ്ങള്‍ തന്നെയാണ്‌ കൂടുതലായും പങ്കു വയ്‌ക്കുന്നത്‌. അതിനപ്പുറം ഒരുപാട്‌ സമയം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കാറില്ല.'' സംയുക്ത പറയുന്നു. 


ബജുവേട്ടന്റെ കാര്യം അതിലും കഷ്‌ടമാണ്‌. മൂപ്പര്‍ക്ക്‌ ഇന്‍സ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും പേജുണ്ട്‌. ഇന്‍സ്റ്റഗ്രാമില്‍ ഇതുവരെയുള്ളത്‌ രണ്ടു ചിത്രങ്ങള്‍. ഫേസ്‌ബുക്കിന്റെ അഡ്‌മിന്‍ മറ്റൊരാളാണ്‌. വെഡ്‌ഢിങ്ങ്‌ ആനിവേഴ്‌സറിയൊക്കെ വരുമ്പോള്‍ അഡ്‌മിന്‍ വിളിക്കും. ഒരു ഫോട്ടോ എടുത്തയക്കാമോ എന്നു ചോദിച്ച്‌. 

ബിജുവേട്ടനാണെങ്കില്‍ അതിലൊന്നും താല്‍പ്പര്യമില്ല. ഒടുവില്‍ എണ്‍പതുകളിലെ പോലെ തോളില്‍ പോലും ഒന്നു കൈ വയ്‌ക്കാതെ നിന്ന്‌ ഒരു ഫോട്ടോ എടുത്തയക്കും. ``ബ്‌ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോ മതീന്ന്‌ ഒരഭിപ്രായവും പാസാക്കും'' 

മകന്‍ ദക്ഷിന്‌ അച്ഛന്‍ മാത്രമാണ്‌ താരം. കഴിഞ്ഞ ദിവസം ഞാനും ബിജുവേട്ടനും അഭിനയിച്ച മഴയിലെ ഗാനം ടിവിയില്‍ വന്നപ്പോള്‍ അമ്മ വിളിച്ചുകാണിച്ചുകൊടുത്തു. കുറ്‌ചു നേരം നോക്കി നിന്നിട്ട്‌ അവന്‍ പറഞ്ഞു, ``ആഹാ അച്ഛന്‍ നന്നായിട്ടുണ്ടല്ലോ എന്ന്‌'' അപ്പോള്‍ അമ്മ ചോദിച്ചു. 

''കൂടെയുള്ളത്‌ ആരാണെന്ന്‌' അപ്പോള്‍ അവന്‍ ടിവിയുടെ അടുത്തു പോയി നിന്നിട്ട്‌ കുറച്ചു നേരം നോക്കി നിന്നിട്ട്‌ പറഞ്ഞു, കണ്ടിട്ട്‌ അമ്മയെ പോലുണ്ടല്ലോ, അതാരാണെന്ന്‌.ഇതാണ്‌ വീട്ടിലെ അവസ്ഥ. സംയുക്ത ചിരിച്ചുകൊണ്ടു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക