Image

കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

Published on 15 July, 2020
 കോവിഡ്   നിയന്ത്രണ വിധേയമാകുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ
ന്യൂഡൽഹി∙ കോവിഡ് രോഗബാധ നിയന്ത്രണവിധേയമാകുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.ജൂൺ മാസത്തേക്കാൾ മികച്ച രീതിയിൽ രോഗബാധ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. എന്നാൽ പൂർണ വിജയം നേടാനായിട്ടില്ല. അതിനാൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നും ചെയ്യേണ്ടതുണ്ട്.
കോവിഡിനെതിരെയുള്ള പോരാട്ടം ഒറ്റയ്ക്ക് ജയിക്കാനാവില്ല. അതുകൊണ്ടാണ് എഎപി എല്ലാവരുടെയും സഹായം തേടുന്നത്.18,600 പേരാണ് ഡൽഹിയിൽ ചികിത്സയിലുള്ളത്. 20,000–23,000 കോവിഡ് പരിശോധനകൾ ദിവസവും നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതി കൂടുതൽ ഗുരുതരമായതോടെ കേന്ദ്ര സർക്കാർ നേരിട്ട് കോവിഡ് നിയന്ത്രണത്തിന് രംഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മേൽനോട്ടത്തിലാണ് ഡൽഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക