Image

പിണറായി രാജിവച്ചാൽ ശൈലജയോ ജയരാജനോ അതോ വിഎസോ ?

Published on 15 July, 2020
പിണറായി രാജിവച്ചാൽ ശൈലജയോ ജയരാജനോ അതോ വിഎസോ  ?

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിനേക്കാൾ സിപിഎമ്മിനു തലവേദന പകരം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതാണ്.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ഇപ്പോഴും നിയമസഭയിൽ അംഗമാണെങ്കിലും അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കാനുള്ള തടസങ്ങൾ രണ്ടാണ് – അദ്ദേഹത്തിന്റെ അനാരോഗ്യവും അത് വരുത്തിവയ്ക്കുന്ന വിമർശനങ്ങളും.

വകുപ്പുകളില്ലാതെയാണെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ ഇരുത്താം എന്നാണ് ആലോചനയെങ്കിലും 94  കാരനായ വിഎസിന്റെ അനാരോഗ്യം പ്രശ്നമാണ്.

ആരോഗ്യ മന്ത്രി കെ കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശങ്ങൾ ഉയരുന്നുണ്ടെങ്കിലും സിപിഎമ്മിലെ നേതൃത്വ സമവാക്യങ്ങൾ ശൈലജക്ക് ഗുണം ചെയ്യില്ല.

പിണറായിക്കും അതിനോട് താല്പര്യക്കുറവുണ്ട്.പിന്നത്തെ അവസരം മന്ത്രി ഇ പി ജയരാജനാണ്. നിലവിലെ സാധ്യതകൾ പ്രകാരം പിണറായി ഒഴിഞ്ഞാൽ അത് ജയരാജന്റെ  സാധ്യത തെളിയിച്ചേക്കാം. എന്തായാലും തീവ്രവാദ ബന്ധം സംശയിക്കുന്ന സ്വർണകടത്തു കേസ് സംസ്ഥാന രാഷ്ട്രീയത്തെ തലകീഴായ്‌ മറിക്കും  എന്നുറപ്പാകുകയാണ്.

Join WhatsApp News
Vayanakkaran 2020-07-15 12:06:31
യുഡിഫ് ന്റെ കാലത്തു സരിതയെ ഇറക്കി കളിച്ചിട്ട് സിപിഎം ഒന്നര ലക്ഷം സഖാക്കളെ തിരുവന്തപുരത്തു കൊണ്ടുവന്ന് അവിടമാകെ തൂറി നാറ്റിച്ചില്ലേ? അതുപോലെ ഇപ്പോൾ പ്രതിപക്ഷം ചെയ്യാത്തതിന് നന്ദി. ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ടുവന്ന് പുകമറ സൃഷ്ടിച്ചു പിടിച്ചു നിൽക്കാൻ എത്ര നാൾ സാധിക്കും?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക