Image

ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

Published on 15 July, 2020
ബ്രിട്ടനില്‍ മലയാളി ഡോക്ടര്‍ മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന ഡോ. അനിത മാത്യൂസ് ശങ്കരത്തില്‍ (59) അന്തരിച്ചു ഇംഗ്ലണ്ടിലെ ഹണ്ടിംങ്ടണിലുള്ള വസതിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു മരണം. ഹിഞ്ചിംങ് ബ്രൂക്ക് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റായിരുന്നു.

ബ്രിട്ടനില്‍ ഇതേ ആശുപത്രിയില്‍ തന്നെ ഡോക്ടറായ പത്തനംതിട്ട കുമ്പഴ വടക്കുപുറത്ത് ഡോ. ജോണ്‍ മാത്യൂസാണ് (ബോസ്) ആണ് ഭര്‍ത്താവ്. സംസ്കാരം പിന്നീട് ബ്രിട്ടനില്‍ നടത്തും. ജോണ്‍, എബി എന്നിവര്‍ മക്കളാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക