Image

സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്കുചെയ്ത് നല്‍കിയ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി

Published on 15 July, 2020
സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്കുചെയ്ത് നല്‍കിയ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഫ്ളാറ്റ് ബുക്കുചെയ്ത് നല്‍കിയ ഐ.ടി വകുപ്പിലെ അരുണ്‍ ബാലചന്ദ്രനെതിരെ നടപടി. അരുണിനെ ഐ.ടി വകുപ്പില്‍നിന്ന് മാറ്റി. മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ഫ്ളാറ്റ് ബുക്കുചെയ്ത് നല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം. 

മുഖ്യമന്ത്രി ഹൈപ്പവര്‍ ഡിജിറ്റല്‍ കമ്മിറ്റിയുടെ മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് നീക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ എന്ന നിലയിലാണ് അരുണ്‍ ബാലചന്ദ്രന്‍ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്. എന്നാല്‍ സ്പ്രിംഗ്ലര്‍ സയമത്ത് പുതിയ തസ്തികയില്‍ നിയമിക്കുകയായിരുന്നു.

ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുറി ബുക്കുചെയ്ത് നല്‍കിയതെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന് കളങ്കമേറ്റ സംഭവത്തില്‍ പങ്കാളിയായെന്ന നിലയിലാണ് അദ്ദേഹത്തിനെതിരായ നടപടിയെന്നാണ് ഐ.ടി വകുപ്പ് വൃത്തങ്ങളും സര്‍ക്കാരും വിശദീകരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക