Image

മഹാരാഷ്ട്രയില്‍ ഇന്ന് 7,975 പേര്‍ക്ക് കോവിഡ്; തമിഴ്നാട്ടില്‍ 4,496 പുതിയ രോഗികള്‍

Published on 15 July, 2020
മഹാരാഷ്ട്രയില്‍ ഇന്ന് 7,975 പേര്‍ക്ക് കോവിഡ്; തമിഴ്നാട്ടില്‍ 4,496 പുതിയ രോഗികള്‍


മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 7,975 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,640 ആയി. 233 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. അതിനിടെ, 3,606 പേര്‍ ഇന്ന് രോഗമുക്തിനേടി ആശുപത്രി വിട്ടതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1,52,613 ആയി. 55.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെട്ടു. 

സംസ്ഥാനത്ത് നിലവില്‍ 7,08,373 പേര്‍ ഹോം ക്വാറന്റീനിലും 43,315 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്. മുംബൈയില്‍ തന്നെയാണ് ഇന്നും ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇന്ന് 1390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 62 പേര്‍ മരിക്കുകയും ചെയ്തു. 96253 പേര്‍ക്കാണ് മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 67830 പേര്‍ രോഗമുക്തിനേടി ആശുപത്രിവിട്ടു. 22959 ആണ് മുംബൈയിലെ ആക്ടീവ് കേസുകള്‍. 

തമിഴ്നാട്ടില്‍ ഇന്ന് 4496 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ തമിഴ്നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,51,820 ഉം ആകെ മരണം 2167-ഉം ആയി. 1,02,310 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 47340 ആണ് നിലവില്‍ തമിഴ്നാട്ടിലെ ആക്ടീവ് കേസുകള്‍. തമിഴ്നാട്ടില്‍ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കേരളത്തില്‍നിന്ന് എത്തിയവരാണ്. വിദേശത്തുനിന്ന് എത്തിയ 12 പേര്‍ക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ നാലു പേര്‍ക്കും റോഡുമാര്‍ഗം എത്തിയ 50 പേര്‍ക്കും ഇന്ന് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക