Image

ഫൊക്കാനയില്‍ നിയമ സാധുതയുള്ള ഇലക്ഷനിലേ പങ്കെടുക്കൂ: ലീല മാരേട്ട്, അലക്സ് തോമസ്

Published on 19 July, 2020
ഫൊക്കാനയില്‍ നിയമ സാധുതയുള്ള ഇലക്ഷനിലേ പങ്കെടുക്കൂ: ലീല മാരേട്ട്, അലക്സ് തോമസ്
ഫൊക്കാന ഇലക്ഷന്‍ നടത്തുമെന്ന രീതിയില്‍ ഏതാനും വ്യക്തികള്‍ ഇറക്കിയിട്ടുള്ള പ്രസ്താവനക്ക് യാതൊരു നിയമ സാധുതയുമില്ലെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട്, സെക്രട്ടറി സ്ഥാനാര്‍ഥി അലക്സ് തോമസ് എന്നിവര്‍ വ്യക്തമാക്കി.

ഫൊക്കാന ഭരണഘടന പ്രകാരം ജനറല്‍ സെക്രട്ടറിയാണ് ജനറല്‍ കൗണ്‍സിലിനുളള വിഞ്ജാപനം പുറപ്പെടുവിക്കേണ്ടത്. വഴിയേ പോകുന്ന ആര്‍ക്കങ്കിലും അതിനു അധികാരമില്ല.

ജനറല്‍ കൗണ്‍സില്‍ മീറ്ററിംഗിലെ ഒരു അജണ്ട മാത്രമാണ് ഇലക്ഷന്‍. പ്രസിഡന്റ് നിശ്ചയിക്കുന്ന സ്ഥലത്താണ് ജനറല്‍ കൗണ്‍സില്‍ ചേരുക. അംഗങ്ങള്‍ നേരിട്ട് പങ്കെടുത്താണ് ജനറല്‍ കൗണ്‍സിലും ഇലക്ഷനും നടത്തേണ്ടത്. അല്ലാതെ നടത്തുന്ന പ്രഹസനത്തിനൊന്നും യാതൊരു പ്രസക്തിയുമില്ല.

ഔദ്യോഗികമായി ഇലക്ഷന്‍ നടക്കുമ്പോള്‍ തങ്ങളും തങ്ങളെ അനുകൂലിക്കുന്നവരുടെ പാനലും അതില്‍ പങ്കെടുക്കും. നിയമ വിരുദ്ധമായഈ പ്രഹസനത്തില്‍ പങ്കു ചേരില്ല.

തങ്ങളെ അനുകൂലിക്കുന്ന ഏതാനും പേരെ വച്ച് കൊണ്ട് ഇലക്ഷന്‍ നടത്താമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്. മഹാഭൂരിപക്ഷം ജനറല്‍ കൗണ്‍സില്‍ അംങ്ങളും ഫൊക്കാന പ്രവര്‍ത്തകരും ഈ നടപടി അംഗീകരിക്കുന്നില്ല. നിലവിലുള്ള പ്രസിഡന്റിനെയും സെക്രട്ടറിയേയും പോലും അറിയിക്കാതെ തങ്ങള്‍ക്കു തോന്നുന്ന വ്യാഖ്യാനങ്ങള്‍ സൃഷ്ടിച്ച് ഇലക്ഷന്‍ നടത്താമെന്നത് നടപ്പിലാവില്ല. ചിലരെക്കൊണ്ട് ഇപ്പൊഴത്തെ ഭാരവാഹികള്‍ക്കെതിരെ പ്രസ്താവന ഇറക്കി ഒരു പുകമറ സൃഷ്ടിച്ചതു കൊണ്ടൊന്നും ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാവില്ല.

ഇലക്ഷന്‍ നടത്തിയാല്‍ അതില്‍ ജയിക്കുന്നവരെ പ്രവര്‍ത്തകര്‍ അംഗീകരിച്ചില്ലെങ്കില്‍ അത് കൊണ്ട് എന്ത് പ്രയോജനം? ഫൊക്കാന കണ്‍വന്‍ഷന്‍ അടുത്ത വര്‍ഷമെന്നത് എല്ലാവരും അംഗീകരിച്ചതാണ്. അതോടൊപ്പം നിയമാനുസൃതം ഇലക്ഷന്‍ നടക്കട്ടെ. ആര് വേണമെങ്കിലും ജയിക്കട്ടെ. ഈ കൊറോണാ കാലത്ത് സ്വന്തം ജീവിതവും സഹജീവികളുടെ ജീവിതവും നോക്കാതെ ഇലക്ഷന്‍ നടത്തുന്നതിലെ ദുരുഹത മനസ്സിലാവുന്നില്ല.

ഒരേ സമയം രണ്ട് ഭരണ സമിതി ഉണ്ടാക്കാനും ഗ്രുപ്പ് കളിക്കാനും മുതിരുന്നവര്‍ക്കെതിരെ ഫൊക്കാന നേതൃത്വം അച്ചടക്ക നടപടി സ്വീകരിക്കുകയാണ് വേണ്ടത്-അവര്‍ വ്യക്തമാക്കി.

ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് താന്‍ ഇപ്പോഴും മാനസികമായി വേദനയിലാണെന്നു ലീല മാരേട്ട് പറഞ്ഞു. വഴക്കടിക്കാനോ പ്രശ്നങ്ങള്‍ ഉണ്ടാക്കാനോ തനിക്ക് താല്പര്യമില്ല, അതിനുള്ള മാനസിയികാവസ്ഥയിലുമല്ല. സംഘടനയുടെ നന്മ മാത്രമേ താന്‍ നോക്കുന്നുള്ളു. തന്റെ ഇപ്പോഴത്തെ ഏകാന്ത ജീവിതത്തില്‍ നിന്നും ഒരു മോചനം കൂടിയാണ് തുടര്‍ന്നുള്ള സംഘടനാ പ്രവര്‍ത്തനം-ലീല മാരേട്ട് പറഞ്ഞു

കണ്‍വന്‍ഷന്‍ മാറ്റാം പക്ഷെ ഇലക്ഷന്‍ മാറ്റാന്‍ പറ്റില്ല എന്ന് പറയുന്നതിലെ യുക്തിയും മനസിലാകുന്നില്ല-ലീലയും അലക്‌സും പറഞ്ഞു. സംഘടനയെ സ്നേഹിക്കുന്നവര്‍ ഇങ്ങേനെയോന്നും ചെയ്യില്ല. അതുപോലെ തന്നെ ജനാധിപത്യപരമായ ഒരു സംഘടനയില്‍ 2030 വരെയുള്ള പ്രസിഡന്റ്മാരെ ഇപ്പോള്‍ തന്നെ നിശ്ചയിച്ചുവെക്കാന്‍ ഒന്നോ രണ്ടോ വ്യക്തികളെ അനുവദിക്കരുതേ എന്ന് ഫൊക്കാനയിലെ അംഗസംഘടനകളോട് ഞങ്ങള്‍ അപേക്ഷിക്കുകയാണ്‌
Join WhatsApp News
നിലപാട് ഉള്ളവർ 2020-07-19 18:31:25
ആർക്കും ഒരു ഗ്രൂപ്പിന്റെ പേരിൽ ഇലക്ഷ്ഷൻ അല്ലേൽ കൺവെൻഷൻ എപ്പോൾ വേണേലും, എങ്ങനെ വേണേലും നടത്താം, പക്ഷെ അതു ഫൊക്കാന നടത്തുന്ന പരിപാടി ആയിരിക്കില്ല. ഫൊക്കാന എലെക്ഷൻ കൺവെൻഷൻ 2021 ജൂലൈയിൽ ന്യൂജേഴ്‌സിയിൽ നടക്കും , നടത്തും. അതാണ് ഫൊക്കാനയുടെ നയപരിപാടി.
FOKANA well wisher 2020-07-19 19:20:19
OH !!!!!No Don’t run away . Will you please stop this nonsense and face the election rather than blaming all other people for no reason. Any way happy to see both together. You guys were up in arms to kill each other just few months back. Peace be with you..
സുകുമാരൻ 2020-07-19 20:32:17
ഈ പൊട്ട പ്രസ്ഥാനം പിരിച്ചു വിടേണ്ട കാലം ആയി ചുമ്മാ ഫോട്ടോ എടുക്കാനും.. കൺവെൻഷൻ എന്നു പറഞു കള്ള് കുടിക്കാനും അല്ലാത്ത ഇവറ്റകളിൽ ഒന്നിനേയും കോളില്ല
Sacria 2020-07-19 22:19:07
ഇവിടെ മനുഷ്യൻ ചത്തൊടുങ്ങി കൊണ്ടിരിക്കുമ്പോളാണ് ഓരോരുത്തന്മാർക് ഇലക്ഷന് .
Finny Mullanikkadu 2020-07-20 05:51:23
Good Decision
നീതിമാൻ കൊച്ചവരാ 2020-07-20 16:16:08
എലെക്ഷൻ കോൺസ്റ്റിട്യൂഷൻ അനുസരിതം താമസം വരുത്താതെ നടത്തണം . ചുമ്മാ നഞ്ഞമുഞ്ഞ പറഞ്ഞു അധികാരത്തിൽ ആരും കടിച്ചു തുങ്ങരുത് . അമേരിക്കൻ എലെക്ഷൻ, ഇന്ത്യൻ എലെക്ഷൻ , ഫോമാ എലെക്ഷൻ എല്ലാം നടത്താമെങ്കിൽ പിന്നെയാണോ ഒരു ഫോക്ന എലെക്ഷൻ. ഉടൻ എലെക്ഷൻ നടത്തണം ഫൊക്കാന എലെക്ഷൻ . ആരും ഒരു മിനിറ്റു പോലും അധികാരത്തിൽ കടിച്ചു തുങ്ങരുത്. വെള്ളപൊക്കം, കൊറോണ ഒക്കെ വരും .. പോകും... നിയമം നടക്കണം. അധികാരത്തിന്റെ അപ്പ കഷണത്തിനായി കുറെ അധികം നാളായി കടിപിടി കൂടുന്ന ആളുകളോടു പോകാൻ പറ. ഈ ഇലക്രോണിക് യുഗത്തിൽ വളരെ എളുപ്പം ഓൾ ലൈൻ അല്ലെങ്കിൽ പോസ്റ്റൽ വോട്ടും നടത്താവുന്നതേയുള്ളു . നിങ്ങൾ ഒരു ഗുണവുമില്ലാത്ത സൂം മീറ്റിംഗുകൾ വെച്ചു ചുമ്മാ സമയം നഷ്ടപെടുത്തിന്നില്ലേ. അതിലും ഭാരവാഹികളുടെ പരസ്പരം പോക്കലും ചൊറിയലും. നാട്ടിൽ നിന്നു ഓരോരുത്തറ കൊണ്ടുവന്നു അവരെ പോക്കലോ പൊക്കൽ മാത്രം. കോൺസ്ട്രറ്റിവായ ഒരുചോദ്യവും ഇവിടെ അനുവദിക്കാറുമില്ല. ചുമ്മാ മെഴുക്കുപുരട്ടിയ സുഖിപ്പിക്കുന്ന ചോദ്യവും ഉത്തരവും. പിന്നെ അറിവോ വിജ്ഞാനമോ ഇല്ലാത്ത ചില മോഡറേറ്റർമാരും എംസിമാരും. ഇത്തരം ചെതുക്കകളെയൊക്കെ റീപ്ലേസ് ചെയ്യണം ഫൊക്കാനാ .
2020-07-31 00:57:51
ഫൊക്കാന ഇല്ലാതായാൽ എന്തെങ്കിലും കുഴപ്പം ആർക്കെങ്കിലും ഉണ്ടാവുമോ? ഇതിന്റെ പുറകെ നടക്കുന്ന നൂറോ നൂറ്റമ്പതോളം പേര് ആകെ അമേരിക്കയിൽ കാണും.. ബാക്കി ഉള്ളവർക്ക് ഇത് വലിയ തമാശയാണ്.. . അത്ര മാത്രം. നിരുത്തിയിട്ടു പോയ്കൂടെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക