Image

സിവില്‍ ഐഡി സേവനത്തിനായി വാട്ട്സ്ആപ്പ് സര്‍വീസും

Published on 20 July, 2020
 സിവില്‍ ഐഡി സേവനത്തിനായി വാട്ട്സ്ആപ്പ് സര്‍വീസും

കുവൈറ്റ് സിറ്റി: രാജ്യത്തെ സിവില്‍ ഐഡി ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും വാട്ട്സ്ആപ്പ് വഴി സന്ദേശങ്ങള്‍ ലഭിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പാസി) അറിയിച്ചു. സംശയങ്ങള്‍ക്ക് പാസിയുടെ വാട്ട്സ്ആപ്പ് നമ്പര്‍ 97361287 ല്‍ ബന്ധപ്പെടാം.

അതിനിടെ സിവില്‍ ഐഡി കാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അധികൃതര്‍ അറിയിച്ചു. 90,000 കാര്‍ഡുകളാണ് വിതരണത്തിന് തയാറായി കിയോസ്‌കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ പാസിയുടെ ആസ്ഥാനത്ത് എത്തുന്നതിനുമുമ്പായി തങ്ങളുടെ കാര്‍ഡുകളുടെ സ്റ്റാറ്റസ് പരിശോധിച്ച് സന്ദര്‍ശനം നടത്തണമെന്ന് പാസി അധികൃതര്‍ അറിയിച്ചു. വെബ് സൈറ്റ് വഴിയും 1889988 നമ്പറില്‍ വിളിച്ചും കാര്‍ഡുകളുടെ അവസ്ഥ പരിശോധിക്കാം. ഓണ്‍ലൈന്‍ വഴി പ്രീ അപ്പോയിന്റ്‌മെന്റ് എടുത്തവര്‍ക്ക് മാത്രമേ പാസി ഓഫീസില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക