Image

മിന്നാമിനുങ്ങുകൾ ഫൊക്കാനയെ തകർക്കുമൊ? (ദേവസ്സി പാലാട്ടി)

Published on 23 July, 2020
മിന്നാമിനുങ്ങുകൾ ഫൊക്കാനയെ തകർക്കുമൊ? (ദേവസ്സി പാലാട്ടി)
അമേരിക്കൻ മലയാളികൾ വളരെ സമാധാനത്തൊടെയും സന്തൊഷത്തൊടെയും വളർത്തിക്കൊണ്ട്‌ വന്ന ഒരു സംഘടനയാണൂ ഫോക്കാന.
ഇതിന്റെ വളർച്ചയിൽ സഘടനകൾക്കും ഓരൊ പ്രവർത്തവർക്കും വലിയ പങ്കുണ്ട്‌.

പല നേതാക്കന്മാരും ഫൊക്കാനായിൽ പ്രവർത്തിചിട്ടുണ്ട്‌ എന്നുള്ളത്‌ ശരിയായ കാര്യം തന്നെയാണൂ എന്നാൽ അവർതന്നെ ഇപ്പൊൾ ഫൊക്കാനായെ ബ്ലാക്മെയിൽ ചെയ്യുന്നത്‌ സഹിക്കാവുന്നതിൽ അപ്പുറമാണു.

ലൊകത്ത്‌ ഒരിടത്തും കേട്ടുകേൾവി ഇല്ലാത്ത ഒരു സംഭവമാണു ജനറൽ കൗൺസിലിനെ മറി കടക്കാൻ ട്രസ്റ്റി ബൊഡിനു അധികാരം ഉണ്ട്‌ എന്നുള്ളത്.ന്യുനപഷത്തിന്റെ അഭിപ്രായങ്ങൾ കേട്ട്‌ കളിക്കുന്ന പാവകളായി മാറിയിരിക്കുന്നു ട്രസ്റ്റി ബോർഡ്‌.

തലക്കു മീതെ ഒരു വലിയ ദുരന്തം ചിറക്‌ വിടർത്തി നിൽക്കുബൊൾ
സർക്കാരിന്റെ പ്രവർത്തനങ്ങളൊടും.
നിർദ്ദേശങ്ങളൊടും.ഒരുമിച് സഹകരിച്‌ പൊകേണ്ടതു നമ്മുടെ കടമയാണു.

രണ്ടു വർഷം കൂടുംബൊൾ നടക്കുന്ന
കൺ വെൻഷനും അതിനൊടനുബധിച്‌ നടക്കുന്ന ഇലക്ഷനുമാണു ജനങ്ങൾ ഇഷ്ടപെടുന്ന കാര്യങ്ങൾ .

പല കൺ വെൻഷനുകൾ കഴിഞ്ഞിട്ടും
കണക്കുകൾ അവതരിപ്പിക്കാനൊ ആഡ്ഡിറ്റ്‌ ചെയ്യാനൊ ഇവർക്ക്‌ കഴിഞ്ഞിട്ടില്ല.

ഭരണഘടനയെ കാറ്റിൽ പറത്തി ഇല്ലാത്ത അധികാരങ്ങൾ ഉണ്ട്‌ എന്ന് നടിച്‌ ജനങളെ പറ്റിക്കുന്ന ഈ കൊമാളിത്തരം അവസാനിപ്പിക്കേണ്ട
കാലം അതിക്രമിചിരിക്കുന്നു.

അല്ലെങ്ങിൽ ഈ ലൊകത്ത്‌‌ മുഴുവൻ
പ്രകാശം പരത്തുന്ന്ത്‌ ഞങ്ങളാണു
എന്ന് അഹങ്കരിചു നടക്കുന്ന മിന്നാമിനുങ്ങുകളെപൊലെ നിങ്ങളും വെറുതെ ഇങ്ങനെ
പറന്നു നടക്കേൻണ്ടി വരും. കാലം നിങ്ങളെ അതിനു അനുവദിക്കാദിരിക്കട്ടെ.

ഫൊക്കാനായെ തകർക്കാതിരിക്കുക.
ഡിവിഷൻ ഇല്ലാതെ എല്ലാം മറന്ന്
നമുക്ക്‌ ഒത്തൊരുമിച്‌ നീങ്ങാം.
Join WhatsApp News
vincent emmanuel 2020-07-24 04:46:12
the general public has lost entire faith in such organisations. yesterday, a friend of mine asked me.'There are no conventions in 2020'. Tell me , what difference did that make in your life.?.absolutely nothing. that being said, these internal fights, have made people think differently. Nobody cares.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക