എക്‌സികൂട്ടിവ് വൈസ് പ്രസിഡണ്ട്
ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജയ്ബു മാത്യു കുളങ്ങരയാണ് എക്‌സികൂട്ടിവ് വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കോട്ടയം സി എം എസ് കോളേജ് യണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി കലാലയ രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്ത് എത്തിയ ജെയ്ബു 35 വര്‍ഷമായി ചിക്കാഗോയില്‍ ടാക്സ് പ്രാക്ടീഷണർ ആണ്. ചിക്കാഗോയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജെയ്ബു അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. ഇല്ലിനോയി മലയാളി അസോസിയേഷ (ഐ.എം.എ.)നെ പ്രതിനിധീകരിക്കുന്നു.
വൈസ് പ്രസിഡണ്ട്
ഫൊക്കാനയുടെ തലമുതിർന്ന നേതാവും മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് (മാസി) പ്രസിഡണ്ടുമായ തോമസ് തോമസ് ആണ് വൈസ് പ്രസിഡണ്ട്. ഫൊക്കാനയുടെ ആരംഭകാലം മുതൽ എല്ലാ കൺവെൻഷനുകളിലും സജീവ സാന്നിധ്യമായ തോമസ് തോമസ് മികച്ച വാഗ്മിയും സംഘാടകനുമാണ്. ഫൊക്കാനയുടെ പ്രഥമ ട്രഷറർ ആയിരുന്ന തോമസ് തോമസ് അമേരിക്കയിലെ മലയാളികൾക്കിടയിൽ ഏറെ ആദരവ് ഏറ്റുവാങ്ങിയ നേതാവാണ്. മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ആറു തവണ പ്രസിഡണ്ട് ആയിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലണ്ടിനെ പ്രതിനിധീകരിക്കുന്നു.
അസോസിയേറ്റ് സെക്രട്ടറി
ഫൊക്കാനയുടെ ഡെട്രോയിറ്റില്‍ നിന്നുള്ള ഏറ്റവും സീനിയര്‍ നേതാക്കന്മാരിലൊരാളായ ഡോ. മാത്യു വർഗീസ് ആണ് അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നത്. ഡെട്രോയിറ്റിലെ മലയാളികളുടെ ഇടയില്‍ ഏറെ ബഹുമാന്യനായ ഡോ. മാത്യു വര്‍ഗീസ് ഡിട്രോയിറ്റിലെ അമേരിക്കക്കാര്‍ക്കിടയിലും ഏറെ ആദരവുള്ള സാമൂഹ്യപ്രവർത്തകനാണ്.നിലവിൽ ട്രസ്റ്റി ബോർഡ് മെമ്പർ ആയ ഇദ്ദേഹം കേരള ക്ലബ് മിഷിഗണിനെ പ്രതിനിധികരിക്കുന്നു..
അസോസിയേറ്റ് ട്രഷറർ
യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി അംഗമായി ഫൊക്കാനയിൽ പ്രവർത്തനം ആരംഭിച്ച, വാഷിംഗ്‌ടൺ ഡി.സിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ വിപിൻ രാജ് ) ആണ് അസോസിയേറ്റ് ട്രഷറർ ആയി മത്സരിക്കുന്നത്. യൂത്ത് വിഭാഗത്തില്‍ ഉൾപ്പെടെ നാലു തവണ നാഷണൽ കമ്മിറ്റി അംഗവും ഒരു തവണ വാഷിംഗ്ടണ്‍ ഡി.സി. ആർ.വി.പി യും ഒരു തവണ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പറും ആയിരുന്ന വിപിൻ നിലവില്‍ ഫൊക്കാനയുടെ ഫൌണ്ടേഷന്‍ സെക്രട്ടറിയാണ്. കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടണെ പ്രതിനിധീകരിക്കുന്നു.
വിമൻസ് ഫോറം ചെയർപേഴ്‌സൺ
ഫൊക്കാന കൺവെൻഷനുകളുടെ കല സാംസ്കാരികവേദികളിൽ നിറ സാന്നിധ്യമായ പ്രമുഖ നർത്തകിയും കലാകാരിയും സാമൂഹ്യപ്രവർത്തകയുയമായ ഡോ. കല ഷാഹി(വാഷിംഗ്‌ടൺ ഡി.സി)ആണ് വിമൻസ് ഫോറം ചെയർപേഴ്‌സൺ.വാഷിങ്ടണിൽ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നു.കലയെ ഡി.സി. റീജിയണയിൽ നിന്നുള്ള എല്ലാ സംഘടനകളും സംയുക്തമായാണ് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ (കെ.എ.ജി.ഡബ്ള്യു) പ്രധിനിധികരിക്കുന്നു.
കാനഡ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷന്റെ (ലോമ) പ്രസിഡണ്ട് ആയ ജോജി തോമസ് ആണ് അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥി. ഒന്റാരിയോ ലണ്ടൻ മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന വ്യവസായി ആണ്.മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമായ ടോമി ഒന്റാറിയോ മലയാളികളുടെ ഇടയിൽ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ്.ജി തോമസ്(കാനഡ)
കാനഡ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷനെ (ലോമ) പ്രതിനിധികരിക്കുന്നു.
യോങ്കേഴ്സിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും സംഘടകനുമായ ബിജൂ ജോൺ(ന്യൂയോർക്ക്) ആണ് അഡിഷണൽ അസോസിയേറ്റ് ട്രഷറർ. യോങ്കേഴ്സിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ്.ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സസിനെ പ്രതിനിധികരിക്കുന്നു.
ബോർഡ് ഓഫ് ട്രസ്റ്റീസ്: സജി പോത്തൻ-ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ (ന്യൂയോർക്ക്), ടോമി അമ്പേനാട്ട് -ചിക്കാഗോ മലയാളി അസോസിയേഷൻ, സി.എം.എ (ഇല്ലിനോയി).
നാഷണൽ കമ്മിറ്റി അംഗങ്ങൾ: മനോജ് ഇടമന- നയാഗ്ര മലയാളി സമാജം (കാനഡ),സതീശൻ നായർ -മിഡ്‌വെസ്റ് മലയാളി അസോസിയേഷൻ (ഇല്ലിനോയി), ജോർജ് പണിക്കർ - ഇല്ലിനോയി മലയാളി അസോസിയേഷൻ (ഇല്ലിനോയി), കിഷോർ പീറ്റർ- മലയാളി അസോസിയേഷൻ ഓഫ് സെന്ററൽ ഫ്ലോറിഡ (ഫ്ലോറിഡ),ഗ്രേസ് എം. ജോസഫ് - ടാമ്പാ മലയാളി അസോസിയേഷൻ (ഫ്ലോറിഡ), ഗീത ജോർജ്-മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ, മങ്ക (കാലിഫോർണിയ),
ചാക്കോ കുര്യൻ- ഒർലാണ്ടോ മലയാളി അസോസിയേഷൻ (ഫ്ലോറിഡ), റെനിൽ ശശിധരൻ- ---------- (ന്യൂയോർക്ക്), ജോൺസൺ തങ്കച്ചൻ- ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (വിർജീനിയ), സോണി അമ്പൂക്കൻ - കേരള അസോസിയേഷൻ ഓഫ് കണക്ടിക്കട്ട് (കണക്ടിക്കട്ട്), അപ്പുക്കുട്ടൻ പിള്ള - കേരള
കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ന്യൂയോർക്ക്).
നാഷണൽ കമ്മിറ്റി യൂത്ത്(യു .എസ്): സ്റ്റാൻലി എത്തുനിക്കൽ - കെ.സി.എസ.എം.ഡബ്ള്യു.(വാഷിംഗ്‌ടൺ ഡി.സി), അഖിൽ മോഹൻ-ഇല്ലിനോയി മലയാളി അസോസിയേഷൻ ചിക്കാഗോ ( ഇല്ലിനോയി) അഭിജിത്ത് ഹരിശങ്കർ- മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ, മാറ്റ് (ഫ്ലോറിഡ),ജെയ്‌സൺ ദേവസ്യ - കൈരളി ഓഫ് ബാൾട്ടിമോർ (വാഷിംഗ്‌ടൺ .ഡി.സി.) .
നാഷണൽ കമ്മിറ്റി യൂത്ത് (കാനഡ):മഹേഷ് രവി-ബ്രാംപ്ടൺ മലയാളി സമാജം (ബ്രാംപ്ടൺ), രേഷ്മ സുനിൽ -ടോറോണ്ടോ മലയാളി സമാജം ,ടി.എം.എസ്.(ടോറണ്ടോ)
റീജിയണൽ വൈസ് പ്രസിഡണ്ടുമാർ : ഷാജി വർഗീസ്- മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി , മഞ്ച് (ന്യൂജേഴ്‌സി), തോമസ് കൂവള്ളൂർ -ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് (ന്യൂയോർക്ക്), ഡോ.ബാബു സ്റ്റീഫൻ- കെ.എ .ജി .ഡബ്ലിയു വാഷിംഗ്‌ടൺ ഡി.സി.), ഡോ.ജേക്കബ് ഈപ്പൻ - മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണി, മങ്ക (കാലിഫോർണിയ),
അലക്സാണ്ടർ കൊച്ചുപുരക്കൽ- ചിക്കാഗോ മലയാളി അസോസിയേഷൻ (ഇല്ലിനോയി), സോമോൻ സക്കറിയ-ബ്രാംപ്ടൻ മലയാളി സമാജം (കാനഡ), രാജൻ പടവത്ത്ത്തിൽ
- കൈരളി ആർട്സ് ക്ലബ് (ഫ്ലോറിഡ),
ഓഡിറ്റർമാർ: ഉലഹന്നാൻ വർഗീസ്- ഹഡ്‌സൺ വാലി മലയാളി അസോസിയേഷൻ, (ന്യൂയോർക്ക്), എറിക് മാത്യു-കൈരളി ഓഫ് ബാൾട്ടിമോർ (വാഷിംഗ്‌ടൺ ഡി.സി.).
കഴിഞ്ഞ എട്ടു മാസങ്ങളിലധികമായി അമേരിക്കയിലെയും കാനഡായിലെയും എല്ലാ സംഘടനകളിലെയും പ്രവർത്തകരുമായും സംഘടനാ നേതാക്കന്മാരുമായും കൂടിയാലോചനകൾ നടത്തി എല്ലാ സംഘടനകൾക്കും പരമാവധി പ്രാധിനിധ്യം ഉൾക്കൊള്ളിച്ചുകൊണ്ടാണ് തന്റെ ടീമിനെ തെരഞ്ഞെടുത്തതെന്ന് പ്രസിഡണ്ട് സ്ഥാനാർഥി ജോർജി വർഗീസ് വ്യക്തമാക്കി എല്ലാ അർത്ഥത്തിലും കഴിവുള്ള ഒരു മികച്ച ടീമിനു നേതൃത്വം കൊടുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷം പ്രകടിപിച്ച ജോർജി ഇത്ര മികച്ച സ്ഥാനാർത്ഥികളെ സംഭാവന ചെയ്‌ത ഫൊക്കാനയിലെ എല്ലാ അംഗ സംഘടനകളിലെയും അംഗങ്ങൾക്ക്അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തി. സെപ്തംബര് 9 നു നടക്കുന്ന തെരെഞ്ഞെടുപ്പിൽ തന്റെ ടീമിന് വോട്ട് ചെയ്‌ത് വിജയിപ്പിക്കണമെന്നും ടീമിന്റെ നായകനായ ജോർജി വർഗീസ് അഭ്യർത്ഥിച്ചു.