Image

പ്രളയമഴ ( കവിത : സൂസൻ പാലാത്ര )

Published on 29 July, 2020
 പ്രളയമഴ ( കവിത : സൂസൻ പാലാത്ര )
അമ്മേ ദേയിതു പ്രളയമഴ
 പെയ്യുന്നമ്പോകഠിനമായി
 പ്രളയമഴ ഇതാപ്രളയമഴ!
ഇവിടെയിരുളുമൂടിയ പെരുമഴ
പെയ്യിട്ടങ്ങനെ പെയ്യട്ടെയെന്നോ
ഈശ്വരേച്ഛപോലെയെല്ലാം
വന്നു ഭവിച്ചീടുകിലെത്ര മോദം.
പ്രളയം വിഴുങ്ങിയ 
വർഷങ്ങളെത്ര കടന്നുപോയി
കോവിഡും ലോകത്തെ
ഗ്രസിച്ചിട്ടേറെ കരഞ്ഞിടുന്നു
ജനമൊക്കെയും നെടുവീർപ്പിട്ട്
വേദനയോടെ കേഴുന്നു.
അന്നം കാണാത്ത 
ദിനങ്ങളും വന്നണഞ്ഞു
മർത്യർക്കൊന്നുമേ
പുറത്തിറങ്ങാനാവതില്ല
ദുരിതപൂർണ്ണമീ ജീവിതം
ജീവിച്ചുതീർക്കുന്നതെങ്ങനെ
ജോലി തേടേണ്ട യുവജനങ്ങൾ
വീട്ടിനുള്ളിൽ ബിരുദങ്ങളുമായി
നൊമ്പരം പറഞ്ഞങ്ങു 
കഴിഞ്ഞിടുന്നു.

രോഗം വന്നാലേറ്റം ദണ്ഡം
വാഹനങ്ങളുമില്ല,
ധനവുമില്ലിതു ദുരിതപൂർണ്ണമീ
നാളുകൾ
രോഗം, മരണം, ദുഃഖം  
കണ്ടു ഹൃദയവും മരവിച്ചു...
ആരു ചെയ്ത പാപമീയവസ്ഥ വന്നിടുവാൻ
മാറ്റം വരുത്തിടാനെത്ര
കാതംസഞ്ചരിക്കണം നാം

എന്നിട്ടും മാനവൻ്റെ ആർത്തി മാത്രം 
ദുഷ്കീർത്തിയായി
വാർത്തയിലേറ്റം പെരുകിടുന്നു ...
നിലവറകളിൽ ധനം കുമിഞ്ഞങ്ങു
കിടന്നിടുമ്പോഴും,
ചിന്തിക്കുന്നില്ല മർത്യർ
ദൈവത്തിന് രത്നങ്ങളെന്തിന്

പാവം ജനതയ്ക്കു വിശപ്പിൻ്റെ 
നാളുകൾ തീക്കാറ്റുദരത്തിലെല്ലാം
വീശിയവരങ്ങാരവത്തോടെ
കരഞ്ഞെന്നാലും കേൾപ്പതില്ലാരുമേ

പുറത്തു പ്രളയമഴ
തിമർത്തു പെയ്യുന്നു...
യ്യോ,ദേയിതു പ്രളയമഴ
മണ്ണിനെ നക്കിത്തോർത്തും
പ്രളയമഴ
ഭൂമിയെത്തച്ചു കൊന്നിടാനേറ്റം
കരുത്തോടെ കോവിഡിനൊപ്പ
മെത്തിയ പ്രളയമഴ
അമ്മേദേയിതു പ്രളയമഴ
അമ്പോയിതു പ്രളയമഴ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക