Image

ഹാഗിയ സോഫിയ - മറ്റൊരു വീക്ഷണം! (സി. ആന്‍ഡ്രൂസ്)

Published on 30 July, 2020
ഹാഗിയ സോഫിയ - മറ്റൊരു വീക്ഷണം! (സി. ആന്‍ഡ്രൂസ്)
മനുഷൻ മതങ്ങളെ സൃഷ്ഠിച്ചു .....
    തെറ്റുദ്ധരിക്കരുത്...ആരാധനാലയങ്ങളുടെ കയ്യേറ്റങ്ങൾ അപലപനീയം തന്നെ...ഇതാണ് റൂൾ നമ്പർ വൺ- ഇതിനെ അടിസ്ഥാനം ആക്കി മുന്നോട്ട് ചിന്തിക്കാം. പുരാതീന ക്രിസ്റ്റിയൻ ദേവാലയം മ്യൂസിയം ആയി മാറി, മ്യൂസിയം ഇന്ന് മുസ്‌ലിം ദേവാലയം ആയി.  ഇവിടെ; അതിനെ അപലപിക്കാനുള്ള ചില വൈദികരുടെ യോഗ്യതകളെയാണ് പ്രശനം.
   ബാർബറ മസ്ജിദ് പൊളിച്ചപ്പോൾ  രോഷം ഉണ്ടായവർ അതേ രോഷം  അതേപടി ഹാഗിയ സോഫിയ, മുസ്‌ലിം പള്ളി ആക്കിയപ്പോളും കാണിക്കണം. കുറെ മത തീവ്രവാദികളുടെ വോട്ട് പിടിക്കാൻ ആണ് ഇന്ത്യയിലും ടർക്കിയിലും ഇ മത രാഷ്‌ടീയ കുതന്ത്രങ്ങൾ കാണിക്കുന്നത്. അതേ രീതിയിൽ തന്നെയുള്ള രാഷ്ട്രീയ കുതന്ത്രങ്ങൾ ആണ് അമേരിക്കയിലും ട്രംപ് & അനുയായികൾ കാണിക്കുന്നത്. ഇവ മൂന്നിനേയും ഒരുപോലെ കാണുവാൻ സാധിക്കുന്നവർ മാത്രമേ രോഷം കാണിക്കുവാൻ വെമ്പൽ കൊള്ളാവു! അഡ്വവാന്റ്റെജ് -' എൻ്റെ മതത്തിനോ എൻ്റെ പാർട്ടിക്കോ ആണെങ്കിൽ എന്ത് തോന്യവാസവും കുഴപ്പം ഇല്ല എന്ന് ചിന്തിക്കുന്നവർ ആണ് പലപ്പോഴും വിമർശന വിഷവുമായി മുന്നിൽ ചാടുന്നത്.

ആരാധനാലയം കയ്യേ്റുന്നത് ശരിയല്ല, അത് ആരുടെ ആണെങ്കിലും. ഇപ്പോൾ വിമർശനത്തിനു ഇറങ്ങിയിരിക്കുന്നവരുടെ യോഗ്യതയും ആൽമ്മാർദ്ധതയും ആണ് പ്രശ്‍നം. വിമർശിക്കുവാൻ ഉള്ള  ധാർമ്മിക യോഗ്യത ഇവർക്ക് ഉണ്ടോ?  ഇപ്പോൾ അത് പൊക്കി പിടിച്ചു വിളിച്ചു കൂവുന്നത് വെറും പ്രഹസനം എന്നേ കാണുവാൻ സാധിക്കുന്നുള്ളൂ. ചിലർക്ക് അത് രാഷ്ട്രീയ  കൗശലവുമാണ്.

  ഹാഗിയ സോഫിയ മുസ്ളീം പള്ളി ആക്കിയത് ആണോ പ്രശ്‍നം? അത് തിരികെ ക്രിസ്റ്റിയൻ പള്ളി ആക്കിയാൽ ഇന്ന് കാണുന്ന രോക്ഷം ഉണ്ടാകുമോ? മ്യൂസിയം; പള്ളി ആക്കിയാലും; മുസ്ലീങ്ങളുടെ കയ്യിലായാലും  ഇ കുപ്പായധാരികൾ ഒക്കെ  ആരാധിക്കുന്ന ഏക ദൈവം അബ്‌റഹാമ്യ ദൈവം അല്ലേ? യൂറോപ്പിലെയും അമേരിക്കയിലെയും പള്ളികൾ, ബാറുകൾ ആക്കി എങ്കിൽ; ഹാഗിയ സോഫിയ  ദൈവ  ആരാധനയ്ക്കാണല്ലോ ഉപയോഗിക്കുന്നത്? . യൂറോപ്പിലെയും അമേരിക്കയിലെയും  പല  പള്ളികളും കാബറെ  ബാറുകളും, വേശ്യാലയങ്ങളും,  സൂപ്പർ മാർക്കറ്റുകളും, ഹോട്ടലുകളും അപ്പാർട്മെന്റുകളും  ചൂതാട്ടകേന്ദ്രങ്ങളുമൊക്കെയായി. പള്ളികളിലെ പുരോഹിതരുടെ  സ്ത്രീ പീഢനവും ബാലപീഢനവും നിമിത്തം  ഉണ്ടായ  വ്യവഹാരങ്ങളിൽ; ഇണകൾ ആക്കിയ   ഇരകൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ കോടതി വിധിച്ചു. അതിനാണ് പള്ളിയും വസ്തുക്കളും വിറ്റത്. അന്നൊന്നും ഇന്ന് കാണുന്ന ധാർമിക രോഷം കണ്ടില്ല.
 
   അനേകം കുഞ്ഞുങ്ങളെയും 'കന്യ' സ്ത്രീകളെയും കാമവെറിയിൽ പുരോഹിതർ കൊന്നു, അന്നൊന്നും ആരുടേയും രോഷം ഉയർന്നില്ല. ഫ്രാങ്കോ എന്നൊരുവൻ ഇന്നും കുതന്ത്രങ്ങൾ പ്രയോഗിച്ചു ഇന്നും പിടികിട്ടാപ്പുള്ളി  ആയി കറങ്ങുന്നു! എന്തുപറ്റി നിങ്ങളുടെ രോഷത്തിനു?  

     ദൈവങ്ങളുടെ ആലയങ്ങൾ ഇടിച്ചു പൊളിച്ചിട്ടും, ഇന്നേവരെ ഒരു ദൈവങ്ങളും അത് തടഞ്ഞും ഇല്ല. പട്ടാള ദൈവമായിരുന്ന യാഹ് -ആലാഹ -യുടെ  യെരുശലേം ദേവാലയം ആണ് റോമൻ പട്ടാളം സി. ഇ 70 ൽ തല്ലി തകർത്തത്. ഇന്നേവരെ അത് അതേപടി തന്നെ, യഹൂദരും, ക്രിസ്തിയാനികളും, മുസ്ലീങ്ങളും അവകാശ വാദങ്ങൾ നിരത്തി പോരാടുന്നു എന്ന് മാത്രം. യഹൂദന്റെ ആലോഹൊ ആണ് ക്രിസ്തിയാനിയുടെ പിതാവ് ദൈവവും, ഇസ്ലാമിയരുടെ അല്ലാഹുവും. ചിന്തിക്കാനും ചോദിക്കാനും ഉള്ള ശേഷി നശിപ്പിച്ച വിശ്വാസികളെ പറ്റിക്കാൻ അവർ പല വേഷങ്ങളും കപട നാടകങ്ങളും കാണിക്കും. അതിൽ ഒന്നാണ് ഇപ്പോൾ കാണിക്കുന്ന  ഹാഗിയ സോഫിയ രോഷം.

പണ്ടത്തെ ക്രിസ്‌ത്യൻ  പളളി  മുസ്‌ലിം പള്ളി അക്കി,  ഇത് തന്നെ അല്ലേ  ചരിത്രത്തിൽ ഉടനീളം നമ്മൾ കാണുന്നത്. ബുദ്ധ ക്ഷേത്രങ്ങൾ ബ്രാഹ്മണരും ക്രിസ്തിയാനികളും കയ്യേറി, ഈശ ദേവതയുടെയും മറ്റു ദൈവങ്ങളുടെയും അമ്പലങ്ങൾ ക്രിസ്തിയാനികൾ സ്വന്തമാക്കി, അവ പിന്നീട് ഇസ്ലാം പിടിച്ചെടുത്തു. കീഴടങ്ങിയ രാജ്യവും, അവരുടെ ദൈവങ്ങളേയും പെണ്ണുങ്ങളെയും അക്രമി സ്വന്തമാക്കി. ' എൻ്റെ രാജ്യം കീഴടങ്ങി, നിൻ്റെ  ദൈവത്തെ ഞാൻ വണങ്ങി' അതായിരുന്നു പ്രാകിർത നിയമവും കീഴ്വഴക്കവും.

  കേരളത്തിലെ ആദിമ നസ്രാണികളുടെ പള്ളികൾ പിടിച്ചു പറിച്ചതു മുസ്ലീമുകൾ അല്ല, കത്തോലിക്കർ ആണ്. കൊന്നും പീഡിപ്പിച്ചും മതം മാറ്റിയും പോർച്ചുഗീസുകാർ അവരെ തല്ലി പിരിച്ചു അനേകം വിഭാഗങ്ങൾ ആക്കി. മലങ്കര ക്രിസ്തിയാനികളുടെ പള്ളികളും സ്വത്തുക്കളും മെനസിസ് മെത്രാൻ അടിച്ചുമാറ്റി റോമിന് അടിയറ വെച്ചു. സിറിയൻ പാട്രിയാർക്കെസിൽ അഭയം തേടിയ ശേഷിച്ച മലങ്കര ക്രിസ്തിയാനികളുടെ പള്ളികളും സിറിയക്കാർ  പിടിച്ചെടുത്തു. അ പ്രവണത ഇന്നും തുടരുന്നു. പരസ്പരം കുത്തിചത്ത് കുഴി മാന്തി കാത്തിരുന്ന കത്തോലിക്കനും, പാത്രിയാർക്കെസ്‌കാരനും, കോട്ടയം കാതോലിക്കനും ഒരുമിച്ചു നിന്ന് മുസ്ലീമിനെതിരെ ഷോഭിച്ചു ശോഭിക്കുമ്പോൾ എങ്ങനെ ചിരിയടക്കും!

 കേരളത്തിലെ പള്ളികൾ ഒന്നും തന്നെ റോമിലെ പണമോ, സിറിയൻ പണമോ ഉപയോഗിച്ചു പണിതവ അല്ല. പാവപ്പെട്ട  തൊപ്പിപ്പാള കർഷകൻ പിടിയരി, നിറപറ, പള്ളിതെങ്ങു, ഭസാരം, അടിമപ്പണം ഒക്കെ കൊടുത്തു പണിതവ ആണ്. അതൊക്കെ പോപ്പിനും പത്രിയാര്കീസിനും അടിയറ വെച്ചപ്പോൾ ആരുടെയും രോഷം ഉയർന്നില്ല.  ഇവർ തന്നെയാണ് ഹാഗിയ സോഫിയക്കുവേണ്ടി ദീനരോദനം മുഴക്കുന്നത്.

കത്തോലിക്കരുടെ മാഗ്നാകാർട്ട എന്ന ദീപിക; മുസ്ലീമിന് വിറ്റപ്പോൾ ആരുടെയും രോഷം ഉയർന്നില്ല. അത് തിരിച്ചുവാങ്ങുവാൻ പണം പിരിക്കണം എന്ന് സഭ പറഞ്ഞപ്പോളും ആരും രോഷാകുലർ ആയില്ല. പഴംതുണിപോലെ കുപ്പ കൊട്ടയിൽ അനങ്ങാതെ കിടന്നതേയുള്ളു.  1992-ൽ കൊണ്ടുവന്ന കാനോനിലൂടെ കേരള കത്തോലിക്ക സഭയുടെ സ്വത്തുക്കൾ മെത്രാന്റെയും പോപ്പിനെയും അധീനതയിൽ ആയി, ആരും രോഷം കാണിച്ചില്ല. അത്തരം എത്ര എത്ര സംഭവങ്ങൾ. ഇതൊക്കെ ഓർക്കുമ്പോൾ, ഹാഗിയ സോഫിയ മ്യൂസിയം പള്ളിയാക്കി എന്നതു പ്രധിഷേധിക്കുന്ന കുപ്പായ തൊപ്പി വടിക്കാരെ കാണുമ്പോൾ - പോടാ പുല്ലേ പോ! എന്ന് പറയാൻ തോന്നുന്നില്ലേ?

നിങ്ങളുടെ ദൈവത്തെയോ ദൈവത്തിന്റെ സ്വത്തുക്കളെയോ സംരക്ഷിക്കുന്നത് എൻ്റെ കടമയോ വിഷയമോ അല്ല. നിങ്ങൾ, നിങ്ങളുടെ ദൈവത്തിന്റെ നിലനിൽപ്പിനുവേണ്ടി നിലവിളിക്കുന്നത് കണ്ട് പ്രതികരിച്ചു എന്നേയുള്ളു. നിങ്ങളുടെ ദൈവങ്ങൾ ഇല്ലാതെ വരുന്ന കാലം ആണ് ഭൂമിയിൽ ജീവൻ നിലനിൽക്കാൻ വേണ്ടിയത്. നിങ്ങളുടെ ദൈവങ്ങളുടെ കൊള്ളരുതായ്‌മകളോ, നിങ്ങളുടെ കൊള്ളരുതായ്‌മകളോ ആണ് ഇന്ന് ഇ ഭൂമിയെ നരകം ആക്കുന്നത്. നിങ്ങള്ക്ക് എന്ത് നഷ്ട്ടം ഉണ്ടാവുന്നുവോ അത് നിങ്ങളുടെ പ്രവർത്തികൾ കൊണ്ടാണ് എന്ന് മനസ്സിൽ ആകുക. നിങ്ങളുടെ ദൈവം കഴിവ്കെട്ടവനോ  ബലഹീനനോ ആയതുകൊണ്ടാണ് നിങ്ങളുടെ മതവും, മത സ്വത്തുക്കളും, ദൈവങ്ങൾ പോലും; ഇല്ലാതെ ആവുന്നത്. നിങ്ങളുടെ ദൈവം മറ്റൊരു ദൈവത്തിനു കീഴടങ്ങുബോൾ നിങ്ങളും കീഴടങ്ങുന്നു. മുസ്ലീമിന്റെ ദൈവം; നിങ്ങളുടെ ദൈവത്തെക്കാൾ ശക്തിമാൻ ആയതുകൊണ്ടല്ലേ; നിങ്ങളുടെ ദൈവം ഭരിച്ച യൂറോപ്പ് മുസ്ലീങ്ങൾ കീഴടക്കിയത്. അമേരിക്കയിലെ ഇവാൻജെലിക്കരുടെ ദൈവം ശക്തി കുറഞ്ഞവൻ ആയതുകൊണ്ടല്ലേ  ഇസ്ലാമിയ ഫോബിയ നിങ്ങളുടെ ഉറക്കം കെടുത്തുന്നത്.  മരിക്കുവാൻ ഉള്ളത് മരിക്കും, വളരുവാൻ ഉള്ളത് മരിക്കും. നിങ്ങള്ക്ക് ഡോക്ട്ടർ എന്നൊരു തൊഴിൽപേർ ഉണ്ട് എന്നതുകൊണ്ട് നിങ്ങള്ക്ക് വിവരം ഉണ്ടകണമെന്നില്ല. ഗൈനക്കോളജിസ്റ്റ് ബ്രെയിൻ ഓപ്പറേറ്റ് ചെയ്യരുത്, പല്ലുപറിക്കുന്നവൻ ഡെലിവറി റൂമിലും കയറരുത്. അതായതു, യോചിച്ച കുപ്പായം ഇല്ലാത്തവൻ ശുദ്ധ സ്ഥലത്തു ഓടി ക്കയറരുത്. വിഡ്ഢികൾ മാത്രമേ അങ്ങനെ ചെയ്യൂ.  നന്മ്മയെ നന്മ്മയായും തിൻമ്മയെ തിൻമ്മയായും കാണാൻ ഉള്ള കഴിവ് ആണ് വിവരം, വിവേകം, വിജ്ഞാനം എന്നിവ. സ്‌കൂൾ വിദ്യാഭ്യാസമോ ഡിഗ്ര്രികളോ വിജ്ഞാനത്തിന്റെ മാനദണ്ഡങ്ങൾ അല്ല. അനീതി, അക്രമം, അജ്ഞത ഇവയെയൊക്കെ തിരിച്ചറിയുവാൻ കഴിവ് ഇല്ലാത്തവൻ എന്നും വിഡ്ഢി തന്നെ.

 യൂറോപ്പിലെയും അമേരിക്കയിലെയും പള്ളി വസ്തുക്കൾ മുസ്ലീമുകൾ വാങ്ങിയാൽ ഇ കപട വികാരജീവികൾ നെഞ്ചത്ത് അടിച്ചു മുറവിളി കൂട്ടിയേനേ!  പക്ഷേ ഇവർക്ക് അറിവില്ല ലോകത്തിലെ പെട്രോൾ കമ്പനികളുടയും വൻ ഭൂസ്വത്തുക്കളുടെയും ഉടമകൾ ആരാണെന്ന്. കൃസ്റ്റിയാനികളുടെ  സ്വത്തുക്കൾ മുസ്ലീമുകൾ പിടിച്ചെടുക്കുന്നു എന്ന ഇസ്‌ലാമിക ഫോബിയ ഉള്ളവർ  അവരുടെ കിതാബിൽ പറയുന്നതുപോലെ ഉപവസിക്കണം, രട്ടൂ ഉടുത്തു വെണ്ണീറിൽ ഇരിക്കണം. നിങ്ങളുടെ ദൈവത്തോട് അപേക്ഷിക്കണം. നിങ്ങൾ അങ്ങനെ ഒക്കെ ചെയിട്ടിട്ടും ഇസ്ലാംഫോബിയ നിങ്ങളെ അലട്ടുന്നു എങ്കിൽ നിങ്ങളുടെ ദൈവം ബലഹീനൻ ആണ്, അടുത്ത മറ്റൊരു ദൈവം വരുന്നതുവരെ ഇസ്ലാമിന്റെ ദൈവം നിങ്ങളെ അലട്ടും. ഇതാ! അ  ദൈവം കഴിഞ്ഞ നവംബർ മുതൽ ലോകത്തുള്ള എല്ലാ ദൈവങ്ങളെയും കീഴ്‌പ്പെടുത്തി കൊറോണ എന്ന കിരീടം ധരിച്ചു വാഴുന്നു.   നിങ്ങൾ ഇപ്പോൾ ആരെയാണ് ഭയപ്പെടേണ്ടത്  ആലോഹൊ/അല്ലാഹുവിനെയോ അതോ കൊറോണയെയോ?
    
കീഴടങ്ങുന്നവൻ്റെ വിശ്വസ്വവും ദൈവവുവും   കയ്യേറുന്നവന്റെ വിശ്വസത്തെയും , ദൈവത്തെയും വണങ്ങുന്നു. നിങ്ങളുടെ ദൈവം മരിക്കേണ്ട കാലത്തു മരിക്കും. ഗതികെട്ട നിങ്ങൾ മായൻ പുരോഹിതരെപ്പോലെയും, മസാദ കോട്ടയിൽ അഭയം തേടിയ ഇസ്ക്കാരിയൊതുക്കളെപോലെയും പരസ്പരം വെട്ടി മരിക്കും. നിങ്ങളുടെ മത ഭ്രാന്തു കണ്ടു പൊട്ടിച്ചിരിക്കുന്നു ഉന്മാദ നിർത്തം ആടുന്ന കൊറോണ.

*പാത്രിയർക്കെസ്‌കാരന്റെ പള്ളി ഓര്ത്തഡോക്ക്സ്കാരനും ; ഓര്ത്തഡോക്ക്സ്കാരന്റെ  പള്ളി പാട്രിയാർക്കെസ്‌കാരനും, ഇവരുടെ രണ്ടുകൂട്ടരുടെയും പള്ളി കത്തോലിക്കനും ഒക്കെ പിടിച്ചെടുക്കാൻ കുലപാതകങ്ങൾ വരെ നടത്തിയവർ ഇപ്പോൾ ഇസ്ലാമിന് എതിരെ ഒന്നിച്ചു കൂടാൻ കാരണമെന്ത്? രാഷ്ട്രീയമോ;  ഭയമോ;വംശീയതയോ ?
മനുഷർ മതങ്ങളെ സൃഷ്ഠിച്ചു ....മതങ്ങൾ ദൈവങ്ങളെ സൃഷ്ഠിച്ചു, മതങ്ങളും ദൈവങ്ങളും കൂടി ഇ ഭൂമി പങ്കുവെച്ചു 
ഹാഗിയ സോഫിയ - മറ്റൊരു വീക്ഷണം! (സി. ആന്‍ഡ്രൂസ്)ഹാഗിയ സോഫിയ - മറ്റൊരു വീക്ഷണം! (സി. ആന്‍ഡ്രൂസ്)
Join WhatsApp News
2020-07-31 04:57:24
ആരാധനാലയം കയ്യേറി എന്ന വാർത്തയ്ക്ക് അടിസ്ഥാനമേയില്ല.ഒരു യഥാർത്ഥ ദൈവവിശ്വാസിക്ക് ഇതിൽ ഒരു വികാരത്തിനും കാര്യമില്ല.ആരാധനാലയങ്ങൾ ദൈവത്തിനു സ്വന്തം.ഈ ലോകത്ത് ഒന്നല്ലാതെ ഒന്നേകാൽ ദൈവമില്ല.ആർക്കുവേണമെങ്കിലും എൻെറ ദൈവം എന്ന് അവകാശപ്പെടാം.ആർക്കുവേണമെങ്കിലും ദേവാലയങ്ങൾ സ്ഥാപിച്ച് തങ്ങളുടേതെന്ന് അവകാശപ്പെടാം.ഒരു തെറ്റുമില്ല.ഒന്നോർക്കുക. തെറ്റും ശരിയും വേർതീരിക്കുന്നത് ദൈവമാണ് ദൈവം മാത്റമാണ്.
IgnatusRobertKollam 2020-07-31 05:01:02
KCBC Prayer Gathering വിശ്വസികളെയും ഗവൺമെന്റിനെയും പറ്റിക്കാൻ പ്രാർത്ഥനായജ്ഞം. അവിടെ നടക്കുന്നത് ഫ്രാങ്കോ പുണ്യവാളനെ എങ്ങനെ രക്ഷിക്കാം, റോബിന്റെ കല്യാണം എങ്ങനെ നടത്താം, Sr ലൂസിയെയും അങ്ങനെ ഉള്ളവരെയും എങ്ങനെ ഇല്ലാതാക്കാം, പാപ്ലാനി അകത്താകുമോ, ഇരു ചെവി അറിയാതെ എങ്ങനെ ഭൂമി കുംഭകോണം നടത്താം(പ്രത്യേക ട്രെയിനിംഗ് സെക്ഷൻ ) ആരെയൊക്കെ ഇനീ പുണ്യവാളൻമാരാക്കാം, സ്വന്തമായും കുടുംബത്തിനായും എങ്ങനെ ആസ്തി ഉണ്ടാക്കാം, പിന്നെ സ്ഥിരമായുള്ള കലാപരിപാടി: വിശ്വാസികളെ പുതിയതായി എങ്ങനെ ചൂഷണം ചെയ്യാം എന്നൊക്കെ ചർച്ച ചെയ്യാനാ കോവിഡ് പ്രോട്ടോക്കോൾ തെറ്റിച്ച് 38 എണ്ണം അവിടെ കൂടുന്നത്. തെറ്റിദ്ധരിക്കരുത്. Go Corona Go.
2020-07-31 05:04:00
ബക്രീദിനോടനുബന്ധിച്ചു കൊറേ സദ്ദാം ഹുസൈൻ ഫാൻസിനെ ടൈംലൈനിൽ ഒക്കെ കാണുന്നൊണ്ട്. എന്ത് കോപ്പിനാണാവോ അങ്ങോരെ ഈ മണ്ടൻ കൊണാപ്പികൾ വച്ചാരാധിക്കുന്നത്? വല്യ ധീരനായിരുന്നോ? ആലില പോലെ വെറച്ചോണ്ട് ഒരു മാളത്തീന്ന് അങ്ങോരെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ പൊക്കി എടുക്കുന്നത് എല്ലാരും കണ്ടതാണുവ്വാ. ഭയങ്കര ജനകീയനായ ഭരണാധികാരിയായിരുന്നോ? സ്വന്തം പാർട്ടിയിലെ മറ്റുള്ള നേതാക്കന്മാരെ കൊന്നൊടുക്കി അധികാരം കൈപ്പിടിയിൽ ഭദ്രമാക്കിയ, രണ്ടു ലക്ഷത്തിൽ പരം ആളുകളെ കൊന്നൊടുക്കിയ ഒരു ഒന്നൊന്നര സ്വേച്ഛാധിപതിയായിരുന്നുവ്വാ അങ്ങോര്. സഹിഷ്ണുതയുടെ വിളനിലമായിരുന്നോ അനേകായിരം കുർദ്ദുകളെയും ഷിയാകളെയും രാസായുധങ്ങൾ വരെ ഉപയോഗിച്ചു കൊന്നു തള്ളിയ ആ വംശവെറിയൻ? ഇസ്‌ലാമിക സാഹോദര്യത്തിന്റെ പ്രതീകമാണോ രണ്ട് ഇസ്ലാമിക രാജ്യങ്ങൾക്കെതിരെ പട നയിച്ച ആ പുരുഷു? ലവലേശം ലോകവെവരോം ചരിത്രബോധോം വിദ്യാഭ്യാസോമില്ലാത്ത നീയൊക്കെക്കൂടി ഇമ്മാതിരി പോക്കണംകേട് കാണിക്കുന്നേനും മുമ്പ് മാപ്ലാരുടെ നെഞ്ചത്തു കേറാൻ തക്കം നോക്കിയിരിക്കുന്ന ഊച്ചാളിക്കൂട്ടങ്ങളുടെ ഉണ്ടായില്ലാ തോക്കിൽ വെടിമരുന്നു നിറയ്ക്കുന്ന പണിയാണിതെന്നേലും ഒന്ന്‌ ഓർക്കുന്നത് നല്ലതായിരിക്കും.
SamcyKodumon 2020-07-31 12:58:46
ഞാനും എന്റെ മതവും മാത്രം ശരി.
FromFlorida 2020-07-31 14:24:34
By Lisa Shumaker (Reuters) - Florida reported a record increase in new COVID-19 deaths for a fourth day in a row on Friday, with 257 fatalities, according to the state health department. In numerical terms, the loss of life is roughly equivalent to the number of passengers on a single-aisle airplane. Mississippi also reported a record increase in deaths on Friday, with fatalities rising by 52. That was a record rise for the state for the second day in a row. Overall in the United States, deaths have increased by nearly 25,000 in July to 153,000 total lives lost since the pandemic started. Florida also reported 9,007 new cases, bringing its total infections to over 470,000, the second highest in the country behind California. Florida's total death toll rose to nearly 7,000, the eighth highest in the nation, according to a Reuters tally. Florida is among at least 18 states that saw cases more than double in July. Florida had over 311,000 new cases in July, more than triple the 96,000 new cases it reported in June. The state also recorded over 3,400 deaths in July compared with about 1,000 the prior month. Florida reported record one-day increases in cases three times during the month, with the highest on July 12, at 15,300 new cases in a single day. Nationally, deaths are rising at their fastest rate since early June and one person in the United States died about every minute from COVID-19 on Wednesday, the day with the largest increase in deaths so far this week. (Graphic: https://tmsnrt.rs/2P87LUu) COVID-19 deaths have risen for three weeks in a row, while the number of new cases week-over-week recently fell for the first time since June. (Reporting by Lisa Shumaker in Chicago and David Shepardson in Washington, Editing by Rosalba O'Brien)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക