Image

സുശാന്ത്‌ സിങ്ങിന്റെ ആത്മഹത്യ; നടി റിയയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ സോളിസിറ്റര്‍ ജനറല്‍

Published on 31 July, 2020
സുശാന്ത്‌ സിങ്ങിന്റെ ആത്മഹത്യ;  നടി റിയയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍ സോളിസിറ്റര്‍ ജനറല്‍

സുശാന്ത്‌ സിങ്ങ്‌ രാജ്‌പുത്തിന്റെ മരണത്തില്‍ നടി റിയ ചക്രബര്‍ത്തിക്കെതിരേ അദ്ദേഹത്തിന്റെ പിതാവ്‌ കെ.കെ.സിങ്ങ്‌ പരാതി നല്‍കിയതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകനും. 

കെ.കെ സിങ്ങിന്‌ വേണ്ടി നേരത്തേ കേസ്‌ ഏറ്റെടുത്ത മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വികാസ്‌ സിങ്ങാണ്‌ ഇപ്പോല്‍ റിയക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്‌. 

സുശാന്തിന്റെ ബോഡി ഗാര്‍ഡുകളെ മാററുകയും ക്രെഡിറ്റ്‌ കാര്‍ഡുകളും മരുന്നു കൈവശപ്പെടുത്തി ചെയ്‌തു കൊണ്ട്‌ അദ്ദേഹത്തെ മാനസികമായി തളര്‍ത്തിയെന്നാണ്‌ പരാതിയില്‍ അഭിഭാഷകന്‍ വികാസ്‌ സിങ്ങ്‌ പറയുന്നത്‌. നടിക്കെതിരേ സുശാന്തിന്റെ പിതാവ്‌ നല്‍കിയ പരാതിയില്‍ മുംബൈ പോലീസ്‌ ഇതു വരെ കേസെടുത്തിട്ടില്ലെന്നും വികാസ്‌ സിങ്ങ്‌ പറഞ്ഞു.


`` സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട്‌ അദ്ദേഹവുമായി പ്രശ്‌നമുള്ള അഞ്ച്‌ പ്രൊഡക്ഷന്‍ കമ്പനികളുടെ പേര്‌ പറയാനാണ്‌ മുംബൈ പോലീസ്‌ പറഞ്ഞത്‌. എന്നാല്‍ ഞങ്ങളുടെ പക്കല്‍ അതിനു തെളിവില്ലാത്ത കാലത്തോളം അത്‌ പറയാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കില്ല. പരോക്ഷമായി അതിലെന്തെങ്കിലും തെളിവുണ്ടായിരിക്കാം. 

എന്നാല്‍ വലിയ പ്രൊഡക്ഷന്‍കമ്പനികള്‍ക്ക്‌ പിന്നാലെ സഞ്ചരിച്ച്‌ റിയയുടെ പേര്‌ എല്ലാവരും മറന്നു. പോലീസ്‌ അന്വേഷണം വേറൊരു വഴിക്ക്‌ തിരിച്ചു വിടുന്നതിനാല്‍ കേസൊരിക്കലും അവസാനിക്കാന്‍ പോകുന്നില്ല.'' 

`` കുടുംബത്തിന്‌ സുശാന്തുമായി സംസാരിക്കാന്‍ അവസരമില്ലാതെ വന്നതുമുതലാണ്‌ റിയ തന്റെ കുറ്റകൃതിയത്തിന്‌ തുടക്കമിടുന്നത്‌. സുശാന്തും പിതാവും തമ്മില്‍ സംസാരിക്കുന്നത്‌ ഒഴിവാക്കാന്‍ റിയ അവസരമൊരുക്കി. സുശാന്തിന്റെ സൗഹൃദവലയം മോശമാണെന്ന്‌ ഫെബ്രുവരി 25ന്‌ അദ്ദേഹത്തിന്റെ കുടുംബം ബാന്ദ്ര പോലീസില്‍ അറിയിച്ചു.'' 

``സുശാന്തിന്റെ ബോഡിഗാര്‍ഡിനെ റിയ മാറ്റി. ക്രെഡിറ്റ്‌ കാര്‍ഡുകള്‍ കൈവശപ്പെടുത്തുകയും മരുന്നുകള്‍ മാറ്റി കൊണ്ട്‌ മാനസികമായിതളര്‍ത്തുകയും ചെയ്‌തു. സുശാന്തിനെ പല ഡോക്‌ടര്‍മാരുടെ അടുത്തേക്കും കൊണ്ടു പോയി. സുശാന്തിന്റെ കുടുംബത്തെ ഇതിലൊന്നും കുടുംബത്തെ ഉള്‍പ്പെടുത്തിയത്‌. സുശാന്ത്‌ കഴിക്കുന്ന മരുന്നുകളെല്ലാം റിയയുടെ നിയന്ത്രണത്തിലായി. 

സുശാന്ത്‌ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നുവെന്നും അതിനായി കൂര്‍ഗിലേക്ക്‌ പോകുന്നുവെന്നും പറഞ്ഞതോടെയാണ്‌ റിയ അദ്ദേഹത്തെ വിട്ടു പോയത്‌. സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ റിയ ഈ സാഹചര്യത്തില്‍ സുശാന്തിനെ വിട്ടു പോകുമായിരുന്നോ. ?'' ദേശീയ മാധ്യമത്തിനു നല്‍കിയഅഭിമുഖത്തിലാണ്‌ വികാസ്‌ സിങ്ങ്‌ ഇപ്രകാരം പറഞ്ഞത്‌.

അതിനിടെ സുശാന്ത്‌ സിങ്ങിന്റെ മരണത്തില്‍ ബീഹാര്‍ പോലീസ്‌ രജിസ്‌ററര്‍ ചെയ്‌ത കേസില്‍ പ്രതിയായ നടി രിയ ചക്രവര്‍ത്തിക്കെതിരേ സുശാന്തിന്റെ മുന്‍ കാമുകിയായ അങ്കിത ഖോണ്‌ഡെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ മാനസികമായി ഉപദ്രവിക്കുന്നുവെന്ന്‌ സുസാന്ത്‌ തന്നോട്‌ വെളിപ്പെടുത്തിയതായാണ്‌ അങ്കിതയുടെ മൊഴിയെന്നാണ്‌ സൂചന. 

സുശാന്ത്‌ അങ്കിതയ്‌ക്കയച്ച ടെക്‌സ്റ്റ മെസേജുകള്‍ പോലീസിനു കൈമാറിയെന്നാണ്‌ വിവരം. ഇതു സറി വയ്‌ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന്‌ അങ്കിത തന്‌റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്‌. സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബോളിവുഡ്‌ താരം കങ്കണ റണൗട്ടിന്റെ അടുത്ത സുഹൃത്താണ്‌ അങ്കിത.

അതേ സമയം നടന്റെ മരണത്തില്‍ ബീഹാര്‍ പോലീസ്‌ കേസെടുത്തതില്‍ ആശയക്കുഴപ്പം ശക്തമാകുന്നതിനിടെ മുംബൈ പോലീസന്‌ ശക്തമായ പിന്തുണയുമായി മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്‌ രംഗത്തെത്തി. അന്വേഷണം ശരിയായ ദിശയിലാണ്‌ പോകുന്നതെന്നും കേസ്‌ സിബിഐക്ക്‌ കൈമാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ഇതുവരെ പരാതികളൊന്നും ആരും എഴുതി നല്‍കിയിട്ടില്ലെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തപ്പോള്‍ നിലവിലെ ആരോപണങ്ങളോന്നും ഉന്നയിച്ചിരുന്നില്ലെന്നും മുംബൈ പോലീസ്‌ അറിയിച്ചു.

പട്‌ന പോലീസ്‌ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ മുംബൈയിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട്‌ റിയ സുപ്രീം കോടതിയെ സമീപിച്ചു. സുശാന്തിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയ അടക്കം ആറു പേര്‍ക്കെതിരേ പോലീസ്‌ കേസ്‌ എടുത്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക