Image

റോമില്‍ റീനറ്റ് സന്തുവിന് യാത്രയയപ്പു നല്‍കി

Published on 31 July, 2020
 റോമില്‍ റീനറ്റ് സന്തുവിന് യാത്രയയപ്പു നല്‍കി

റോം: ഡല്‍ഹിയിലേക്ക് സ്ഥലം മാറിപോകുന്ന ഇന്ത്യന്‍ അംബാസഡര്‍ റീനറ്റ് സന്തുവിന് ഇന്ത്യന്‍ കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.

റെസിഡന്‍സിലെ ചാപ്പലില്‍ വിവിധ സഭാ വിഭാഗത്തില്‍ പെട്ട വൈദികരും സിസ്റ്റേഴ്‌സും ബ്രദേഴ്‌സും പങ്കെടുത്ത പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങുകള്‍ക്ക് പൊന്തിഫിക്കല്‍ ഉര്‍ബാനിയന്‍ കോളജിലെ വൈസ് റെക്ട്ടര്‍ ഫാ. ജോബി കുന്നത്തേട്ട് നേതൃത്വം നല്‍കി. തുടര്‍ന്നു അംബാസഡര്‍ക്ക് ഉപഹാരം സമ്മാനിച്ചു. യോഗത്തിനുശേഷം അംബാസഡറിന്റെ വസതിയില്‍ ഒരുക്കിയ സ്‌നേഹ വിരുന്നും നടന്നു.

ഡെപ്യുട്ടി ചീഫ് ഓഫ് മിഷന്‍ നിഹാരിക സിംഗ്, കള്‍ച്ചറല്‍ സെക്രട്ടറി ശ്യാം ചന്ദ് ഐഎഫ്എസ്, ഫാ. ആന്റോ ചാക്യായത്ത് , ഫാ. മാത്യൂ വട്ടമറ്റം, ഫാ. എബ്രാഹം വെട്ടുവേലില്‍,സിസ്റ്റര്‍ ലിറ്റി എഫ്‌സിസി, സിസ്റ്റര്‍ റോസ് കാവുങ്കല്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടി സംഘടിപ്പിച്ച വിന്‍സെന്റ് ജോര്‍ജ് ചക്കലാമറ്റത്തിന് പ്രത്യേക നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജെജി മാത്യൂ മാന്നാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക