Image

31 രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റില്‍ വിലക്ക്

Published on 01 August, 2020
 31 രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കുവൈറ്റില്‍ വിലക്ക്

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ 31 രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വൈറസ് പടരുന്നതിന്റെ ഗുരുതരമായ സാഹചര്യവും പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

സിറിയ, സ്‌പെയിന്‍, സിംഗപ്പൂര്‍, ബോസ്‌നിയ, ഹെര്‍സഗോവിന, ശ്രീലങ്ക, നേപ്പാള്‍, ഇറാഖ്, മെക്‌സിക്കോ, ഇന്തോനേഷ്യ, ചിലി, പാക്കിസ്ഥാന്‍, ഈജിപ്ത്, ലെബനന്‍, ഹോങ്കോംഗ്, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, കൊസോവോ, ഇന്ത്യ, ഇറാന്‍, ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

നേരത്തെ ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ച പട്ടികയിലേക്ക് 24 രാജ്യങ്ങളെ കൂടെ ഉള്‍പ്പെടുത്തിയാണ് ഇന്ന് ലിസ്റ്റ് പുതുക്കിയത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക