Image

അമിത്ഷാ എന്തുകൊണ്ട് എയിംസ് തെരഞ്ഞെടുക്കാതിരുന്നതെന്ന് ശശി തരൂര്‍

Published on 03 August, 2020
അമിത്ഷാ എന്തുകൊണ്ട് എയിംസ് തെരഞ്ഞെടുക്കാതിരുന്നതെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: കോവിഡ് ബാധിതനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സക്കായി സ്വകാര്യ ആശുപത്രി തെരഞ്ഞെടുത്തതിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്‍െറ വിമര്‍ശന.ം 'എന്തുകൊണ്ട് നമ്മുടെ ആഭ്യന്തരമന്ത്രി എയിംസ് തെരഞ്ഞെടുക്കാതെ തൊട്ടടുത്ത സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നതില്‍ അത്ഭുതപ്പെടുന്നു. ഭരണവര്‍ഗം പൊതുസ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ അവയെ സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൂ' -ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 1956ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു എയിംസ് മാതൃകക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രം റീട്വീറ്റ് ചെയ്യുകയായിരുന്നു എം.പി.

ഞായറാഴ്ചയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇദ്ദേഹം നേരിടുന്നതിനാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് 55കാരനായ ഇദ്ദേഹം ഡല്‍ഹിയിലെ തൊട്ടടുത്ത നഗരമായ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ യെദ്യൂരപ്പ ബംഗളൂരുവിലെയും ചൗഹാന്‍ ഭോപാലിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. രാജ്യത്തെ പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്തേണ്ടവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനെതിരെ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക