ആഷിക് ഉസ്മാന് നിര്‍മ്മിച്ച് ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും പോസ്റ്ററും പുറത്ത്. പൃഥ്വിരാജും ഇന്ദ്രജിത്തും ഫെയ്സ്ബുക്കിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ലവ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ മലയാളചിത്രമാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്.