Image

സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് മുദ്ര വച്ച കവറില്‍ കോടതിക്ക് കൈമാറി

Published on 03 August, 2020
സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് മുദ്ര വച്ച കവറില്‍ കോടതിക്ക് കൈമാറി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ മൊഴിപ്പകര്‍പ്പ് മുദ്ര വച്ച കവറില്‍ കോടതിക്ക് കൈമാറി. വൈകിട്ട് നാല് മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ സൂപ്രണ്ട് വി. വിവേകിന്‍െ്റ നേതൃത്വത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് മുദ്ര വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ഉണ്ടായേക്കാമെന്ന സ്വപ്നയുടെ നിര്‍ദ്ദേശപ്രകാരമാണ് മൊഴിപ്പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചത്.

വൈകിട്ട് നാല് മണിയോടെ അന്വേഷണ കോടതിയില്‍ എത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഡീഷണല്‍ സി.ജെ.എം കോടതിയിലെ ചേംബറില്‍ നേരിട്ടെത്തി കവര്‍ കൈമാറി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസമാണ് സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്.

കള്ളക്കടത്തിന് സഹായം ചെയ്ത ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തികളുടെ പേര് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് മാറ്റി പറയാതിരിക്കാനാണ് മുദ്രവച്ച കവറില്‍ മൊഴി കോടതിക്ക് കൈമാറണമെന്ന് സ്വപ്ന നിര്‍ദ്ദേശിച്ചത്. കസ്റ്റംസ് നിയമത്തിലെ 108-ാം വകുപ്പ് പ്രകാരമാണ് മൊഴിയെടുത്തത്. 

കസ്റ്റംസ് ഇത്തരത്തില്‍ ശേഖരിക്കുന്ന മൊഴിക്ക് കോടതിയില്‍ നിയമപ്രാബല്യമുണ്ട്. എന്നാല്‍ എന്‍.ഐ.എക്കോ, പോലീസിനോ നല്‍കുന്ന മൊഴിക്ക് ഇത്തരത്തില്‍ നിയമ പരിരക്ഷയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക