Image

ലോകത്ത് കൊവിഡ് ബാധിതര്‍ 1.83 കോടിയായി; മരണം 6.94 ലക്ഷം; ഇന്ത്യയില്‍ അരലക്ഷം പുതിയ രോഗികളും 810 മരണവും

Published on 03 August, 2020
ലോകത്ത് കൊവിഡ് ബാധിതര്‍ 1.83 കോടിയായി; മരണം 6.94 ലക്ഷം; ഇന്ത്യയില്‍ അരലക്ഷം പുതിയ രോഗികളും 810 മരണവും

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,354,493 ആയി. 694,921 പേര്‍ മരിച്ചു. 11,550,653 പേര്‍ മാഗമുക്തരായപ്പോള്‍, 6,108,919 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,21,647 പേര്‍ പുതുതായി രോഗികളായപ്പോള്‍, 2473 മപര്‍ മരണമടഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാമത് ഇന്ത്യയാണ്

അമേരിക്കയില്‍ 4,832,187 (+18,540) പേര്‍ രോഗികളും 158,562(+197) പേര്‍ മരണമടയുകയും ചെയ്തു. ബ്രസീലില്‍ ,736,298 (2,621) പേര്‍ രോഗികളായി. 94,226(+96) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികള്‍ 1,855,318(+50,616) എത്തിയപ്പോള്‍ 38,971(+810) പേര്‍ മരണമടഞ്ഞു. 

റഷ്യയില്‍ 856,264(+5,394) പേര്‍ രോഗികളും 14,207(+79) പേര്‍ മരണമടയുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ 511,485 പേര്‍ രോഗികളായപ്പോള്‍ 8,366 പേര്‍ മരണമടഞ്ഞു. മെക്‌സിക്കോയില്‍ 439,046 (+4,853) പേര്‍ രോഗികളും 47,746(+274) പേര്‍ മരണമടയുകയും ചെയ്തു. 


പെറുവില്‍ 428,850 പേര്‍ രോഗികളും 19,614 പേര്‍ മരണമടയുകയും ചെയ്തു. ചിലിയില്‍ 361,493 (+1,762) പേര്‍ രോഗികളായി. 9,707 (+99) പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 344,134 (+3,044) പേര്‍ രോഗികളും 28,472(+9) പേര്‍ മരണമടഞ്ഞു. കൊളംബിയയില്‍ 317,651 പേര്‍ രോഗികളായി. 10,650 പേര്‍ മരണമടഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക