Image

അബുദാബിയില്‍ സ്‌കൂളുകള്‍ ഓഗസ്റ്റ് 30 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

Published on 03 August, 2020
 അബുദാബിയില്‍ സ്‌കൂളുകള്‍ ഓഗസ്റ്റ് 30 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

അബുദാബി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 5ന് അടച്ച തലസ്ഥാന നഗരിയിലെ സ്‌കൂളുകള്‍ മാസാവസാനം തുറക്കുന്നതിന് അഡെക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അതനുസരിച്ച് 6 മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഓഗസ്റ്റ് 30നു സ്‌കൂളിലെത്തുക. പ്രൈമറി ക്ലാസുകളിലെ കുട്ടികളെ സെപ്റ്റംബര്‍ മൂന്നാംവാരവും .കെജി1, കെജി 2 ക്ലാസുകളിലെ കുട്ടികളെ ഒക്ടോബറിലുമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിക്കുക.

തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ശരീരോഷ്മാവ് പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം. ക്ലാസുകളില്‍ ഇരിപ്പിടം ഒരുക്കുന്നത് സാമൂഹിക അകലം പാലിച്ചാകണം .ക്ലാസുകളും ശുചിമുറികളും ഇടവിട്ട സമയങ്ങളില്‍ അണുവിമുക്തമാക്കണം എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട് .ഇതനുസരിച്ചു ഒരു ക്ലാസില്‍ 10 മുതല്‍ 15 വരെ വിദ്യാര്‍ഥികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ .

ഒരാഴ്ച ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്ത ആഴ്ച ഇ-ലേണിംഗ് ക്ലാസില്‍ പങ്കെടുക്കാം എന്ന രീതിയാണ് ഭൂരിഭാഗം സ്‌കൂളുകളും പിന്തുടരുന്നതിനു തീരുമാനിച്ചിരിക്കുന്നത്. സ്‌കൂളിലേക്ക് കുട്ടികളെ വിടാന്‍ താല്‍പര്യമില്ലാത്ത രക്ഷിതാക്കള്‍ക്ക് ഇ-ലേണിംഗ് സന്പ്രദായം തിരഞ്ഞെടുക്കാനും അഡെക് അനുവാദവും നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക