Image

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ; വടക്കേ അമേരിക്കയിലെ 1008 ഗൃഹങ്ങളിൽ ശിലാപൂജ ഒരുക്കും

ശ്രീജിത്ത് ശ്രീനിവാസന്‍ Published on 03 August, 2020
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ; വടക്കേ അമേരിക്കയിലെ 1008 ഗൃഹങ്ങളിൽ ശിലാപൂജ ഒരുക്കും
ഫീനിക്സ് :അയോദ്ധ്യയിൽ പുതിയ രാമക്ഷേത്രം നിർമ്മിക്കുന്നതിന് മുന്നോടിയായുള്ള ഭൂമിപൂജ ഓഗസ്റ്റ് 5 ന്. ലോകമെമ്പാടുമുള്ള കോടിക്കണക്കായ ശ്രീരാമചന്ദ്ര ഭക്തർ അന്നേദിവസം രാമനാമം ജപിച്ചുകൊണ്ടു ഭാരതഭൂവിലെ അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയിൽ നടക്കുന്ന ഭക്തിനിർഭരമായ ഭൂമിപൂജാ ചടങ്ങുകളിൽ ഭാഗഭാക്കാകുമ്പോൾ ദൂരെ ഏഴാം കടലിനക്കരെ ശ്രീരാമഭക്തർ രാമക്ഷേത്ര നിർമ്മാണത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് നിലവിളക്ക് കൊളുത്തിവെച്ച് ശിലാപൂജ നടത്തും.

വടക്കേ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഹൈന്ദവരുടെ കൂട്ടായ്മയായ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിലാണ് മേഖലയിലെ 1008 ഹിന്ദു ഭവനങ്ങളിൽ ശിലാപൂജ സംഘടിപ്പിക്കുന്നത് .ഓഗസ്റ്റ് 4 ന് 08.00 PM EST ക്കാണ് (05.00 PM PST) ശിലാപൂജ ചടങ്ങുകൾ ആരംഭിക്കുക .ഈ 1008 ഭവനങ്ങളിൽ നിലവിളക്ക് കൊളുത്തിവെച്ച് വൃത്തിയാക്കിയ ഒരു ശിലയിൽ രാമക്ഷേത്രത്തിനുള്ള ഒരു ശിലയെ സങ്കൽപ്പിച്ച് യജ്ഞാചാര്യനായ ശ്രീ .മണ്ണടി ഹരിയുടെ നിർദ്ദേശപ്രകാരം ശിലാപൂജ നിർവ്വഹിക്കേണ്ടതാണ് .ഇതോടൊപ്പം ഓരോ ഭവനത്തിൽനിന്നും 10 ഡോളറിൽ കുറയാത്ത ഒരു സംഖ്യ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് സമർപ്പിക്കുകയും വേണം

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : രതീഷ് നായർ :(703 )624 -1393, വിശ്വനാഥൻ പിള്ള : (484 )802 -5682, രാജീവ് ഭാസ്കരൻ : (516 )395 -9480
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് പിന്തുണ; വടക്കേ അമേരിക്കയിലെ 1008 ഗൃഹങ്ങളിൽ ശിലാപൂജ ഒരുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക