image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

പീഡനം കൊല പാതകമാണ് (സി. ആന്‍ഡ്രൂസ്)

EMALAYALEE SPECIAL 03-Aug-2020
EMALAYALEE SPECIAL 03-Aug-2020
Share
image

            ഗാർഹിക പീഡനമാണ് എണ്ണത്തിൽ കൂടുതൽ, അത് സ്നേഹ പ്രകടനം അല്ല. വളരെ കുപ്രസിദ്ധി നേടിയ അമ്മായിയമ്മ പോർ, പീഡനം ആണ്. അതിനാൽ ഗാർഹിക പീഡനത്തെ  നിസാരമായി തള്ളിക്കളയരുത്. ''എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയിതു മുന്നോട്ടു പോകു'' എന്ന പഴഞ്ചൻ വിഡ്ഢിത്തരം ആരും ആവർത്തിക്കരുത്. പീഡനം ചെയ്യുന്ന ആളും, പീഡനത്തിന്റെ ഇരകളും ശാസ്ട്രീയ പരിഹാരങ്ങൾ തേടണം. മതം,മയക്കുമരുന്ന്, മന്ത്രവാദി -ഇവയൊന്നും പരിഹാര മാർഗങ്ങൾ അല്ല.
     ഗാർഹിക പീഡനം ശാരീരികമോ,മാനസികമോ, അവ രണ്ടും കൂടിയുള്ളതോ ഒക്കെ ആകാൻ സാധ്യത ഉണ്ട്. പീഡകനും ഇരയും പല പ്രായത്തിൽ ഉള്ളവർ, സ്ത്രീ, പുരുഷൻ, ഒക്കെ ആയിരിക്കും. വർണ്ണ,ജാതി,ലിംഗ  -വിവേചനം ഒന്നും പീഡകനും ഇരക്കും ഇല്ല. ഒരു പ്രത്യേക പ്രായം കഴിഞ്ഞവരെ പേടിക്കേണ്ട എന്നതും തെറ്റിദ്ധാരണയാണ്. പീഡനത്തിന് പല രീതികളും ഉണ്ട് എങ്കിലും പലപ്പോഴും പീഡന മുറകൾക്കു പ്രത്യേക രീതികളും ഉണ്ടാവാം. ഭാര്യ ഭർത്തൃ ബന്ധത്തിൽ മാത്രം ഗാർഹിക പീഡനം ഒതുങ്ങുന്നില്ല. പീഡകനും ഇരയും ആരുമാകാം; പിതാവ്,മാതാവ്, സഹോദരൻ,സഹോദരി, മക്കൾ- ഒക്കെ പീഡകരോ ഇരകളോ ആകാം.

 ഇരയെ കീഴടക്കാൻ ആണ് പീഡനം നടത്തുന്നത്, അതിനു അനേകം മാർഗങ്ങളും ഉണ്ട്. ശാരീരിക മാനസിക ദൂഷണം, വൈകാരിക ദൂഷണം, സെക്സ് ദൂഷണം, അങ്ങനെ പല രീതികളിലും പീഡനം ഉണ്ടാവാം. പീഡകൻ പലപ്പോഴും ഇരയെ കീഴ് പ്പെടുത്തുവാൻ ആയുധങ്ങൾ മാത്രം അല്ല കുട്ടികളെയും, മറ്റു ബന്ധുക്കളെയും ഒക്കെ ഉപയോഗിക്കും.  പീഡനം സഹിക്കുന്ന ഇര; മാനസികമായും ശാരീരികമായും തകരുന്നു. മനഃശാസ്ത്രത്തിന്റെ  വീക്ഷണത്തിൽ പീഡനം കൊലപതാക തുല്യം തന്നെ. അതുകൊണ്ടാണ് പീഡകനും ഇരയും മനഃശാസ്ട്രത്തിന്റെ സഹായം തേടണം എന്നത്.
     താൻ ചെയ്യുന്നത് പീഡനം ആണ് എന്ന് ചിലപ്പോൾ പീഡകന് അറിവ് പോലും ഉണ്ടായിരിക്കണമെന്നില്ല. അതുപോലെ താൻ പീഡിപ്പിക്കപ്പെടുന്നു എന്ന് ഇരയും തുടക്കത്തിൽ മനസ്സിലാക്കണം എന്നില്ല. പലപ്പോഴും ദൈനം ദിന ജീവിതം പാളം തെറ്റുമ്പോൾ മാത്രമേ പലരും പീഡനത്തെ ശ്രദ്ധിക്കാൻ തന്നെ തുടങ്ങു. പീഡകൻ സ്ത്രീയോ പുരുഷനോ ആകാം, പീഡനത്തിന്റെ ഭവിഷത്തുകൾ ഇരയിലും പീഡകനിലും വളരെക്കാലം നിലനിൽക്കാം. ദീർഘകാലം നിലനിൽക്കുന്ന മാനസിക രോഗങ്ങൾ, ശാരീരിക രോഗങ്ങൾ, പ്രതീക്ഷകളും പ്രത്യശകളും നശിക്കുക, വിഷാദ രോഗം, വിഭ്രാന്തി, ആസ്തമ,  പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ - ഒക്കെ പീഡനത്തിന്റെ പരിണിത ഫലങ്ങൾ ആണ്.

   അവനെ കണ്ടാൽ ഒരു കള്ളന്റെ ലക്ഷണം ഉണ്ട് എന്ന് പറയുന്നതുപോലെ; പീഡകന് പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഇല്ല. ചക്ക കുത്തി തുളച്ചു നോക്കുന്നതുപോലെ പീഡകനെ മുൻകൂട്ടി തിരിച്ചറിയാൻ പ്രത്യേക മാർഗങ്ങളും ഇല്ല. ഏത് കാലത്തും, പ്രായത്തിലും പീഡകൻ അവതരിക്കാം. ചിലർ പകൽ മാന്യനെപ്പോലെ കപട വേഷ ധാരി ആവാം. പുറമേ നല്ല പെരുമാറ്റം, നല്ല വസ്ത്രം, നല്ല പുഞ്ചിരി, മിടുക്കൻ, സമർത്ഥൻ, വിദ്യാഭ്യാസം; എന്നുവേണ്ട എല്ലാ ലക്ഷണങ്ങളും ഒത്തവൻ ആയിരിക്കാം പക്ഷെ സ്വകാര്യ ജീവിതത്തിൽ അവനോ അവളോ പിശാചിന്റെ അവതാരവും ആവാം.
  മദ്യം, മയക്കുമരുന്നുകൾ, സെക്സ്, എന്നിവകൾക്കു അടിമപെട്ടവർ, സാമൂഹ്യ നിയമങ്ങളുമായി ഒത്തു ഇണങ്ങാൻ പ്രയാസം ഉള്ളവർ -ഇവർ ഒക്കെ പീഡകർ ആകാനുള്ള സാദ്യത കൂടുതൽ ആണ്.  ഇരയെ മറ്റുള്ളവരിൽ നിന്നും അകറ്റുവാൻ പീഡകൻ ശ്രമിക്കും, ചെന്നായ്ക്കൾ, ഹയീന മുതലായ വേട്ട മിർഗ്ങ്ങൾ ചെയ്യുന്നതുപോലെ. ഇരക്കു ലഭിക്കാൻ സാദ്യതയുള്ള സഹായത്തിൽ നിന്നും അവരെ അകറ്റുക എന്ന തന്ത്രം. ഇരയെ കബളിപ്പിക്കാൻ പീഡനത്തിന് ശേഷം  ക്ഷമ ചോദിക്കുക, സ്നേഹം നടിക്കുക അങ്ങനെ പല തന്ത്രങ്ങളും അവർ തുടരെ കാട്ടും, അതൊക്കെ സഹിച്ചും ഷമിച്ചും മുന്നോട്ടു പോയാലും പീഡനം തുടരും. അതിനാൽ തുടക്കത്തിൽ തന്നെ പീഡകനെ നേരിടണം. പലപ്പോഴും പീഡകർ പിൻവാങ്ങും. പീഡനം അവസാനിപ്പിക്കുന്നില്ല എങ്കിൽ നിയമത്തിൻ്റെ വഴികളിലൂടെ പീഡകനെ നേരിടണം.
  പീഢകനുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചാലും, പീഡനത്തിനു വിദേയമായ ഇരയുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതു ആവാം. മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ഒക്കെ തകർന്ന അവരുടെ ജീവിതം ദുഃഖ, രോഗ വിദേയം ആകുന്നു. അതുകൊണ്ട് ആണ് പീഡനം കൊലപാതകം തന്നെ എന്ന് കണക്കാക്കുന്നത്.  യിസ്ഹാക്കിനെ ബലി കഴിക്കാൻ ഒരുക്കിയ എബ്രഹാം കൊലപാതകി ആണ്. ചത്തതിന് ഒക്കുമേ ജീവിച്ചിരിക്കിലും എന്നത് പോലെ ആയിരുന്നു ഇസ്ഹാക്കിന്റെ ശിഷ്ട കാലം. അബ്രഹാമിന്റെ ദൈവത്തിന്റെ നിയമത്തെക്കാൾ മേൻമ ഏറിയ ഇന്നത്തെ മനുഷരുടെ നിയമപ്രകാരം; കൊലപാതക ശ്രമത്തിനു വിശ്വസികളുടെ പിതാവ് ജെയിലിൽ കിടക്കും, ഫ്രാങ്കോ പിതാവിനെപ്പോലെ കുറേക്കാലം വഴുതി നടന്നാലും.
      പീഡനത്തിന് ഇരയാവുന്നവർ കൂടുതലും സ്ത്രീകൾ ആണ്. പരിഷ്‌ക്കാരത്തിന്റെ കിരീടം ചൂടി നിൽക്കുന്ന അമേരിക്കയിൽ പോലും 38 മില്യണിൽ അധികം ആണ് ഇരകൾ ആയ സ്ത്രീകളുടെ എണ്ണം. ഇൻറ്റർ നെറ്റ് വന്നതോടെ പീഡനം വെബിലൂടെയും ആയി.  പര ദൂഷണവും പീഡനം ആണ്. ഒരിക്കൽ പോലും നേരിട്ട് അറിവില്ലാത്ത സ്ത്രീകളുടെ മേൽ വിർത്തികേടുകൾ പറഞ്ഞു പരത്തുന്നവരെ കഠിനമായി ശിക്ഷിക്കണം. വേണ്ടത്ര നിയമങ്ങൾ ഇല്ല എങ്കിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കണം. ഇത്തരം ഞരമ്പ് രോഗികൾ കേരളത്തിൽ ആണ് കൂടുതൽ.
  പീഡനത്തിന് വിധേയം ആയ ഇരകൾക്കു സഹായം എത്തിക്കേണ്ടത് മറ്റുള്ളവരുടെ കടമ ആണ്. ആരുടെയും ജീവിതം അങ്ങനെ നശിക്കുവാൻ ഉള്ളതല്ല. ആർക്കും ആരേയും പീഡിപ്പിക്കുവാനുള്ള അധികാരവും ഇല്ല. പീഡകൻ കൊലപാതകി ആണ്. അവർ ആരായിരുന്നാലും ശിഷിക്കപ്പെടണം





image
image
Facebook Comments
Share
Comments.
image
2020-08-05 05:15:32
ഭയ രഹിതര്‍ ആയി ജീവിക്കുക, ഭയം നമ്മെ പീഡിപ്പിക്കും. അപകീർത്തിയും അപകടവും ഭയന്നു്, എന്തിൽ നിന്നൊക്കെ നാം മാറി നിക്കുന്നുവോ, അത്രത്തോളം നമ്മുടെ ക്രീയാത്മകതയാണു നഷ്ടമാകുക! ചെയ്യാൻ പേടിക്കുന്നതൊക്കെ ചെയ്യുന്നതു വരെ ഒരാൾ ഭയത്തിൻ്റെ പിടിയിലായിരിക്കും; ചെയ്തു കഴിഞ്ഞാല്ലോ, ചരിത്രത്തിൻ്റെ ഭാഗവും! ഭയത്തെ അതിജീവിച്ച് ഒരാൾ എന്തൊക്കെ ചെയ്തുവോ, അവയുടെയെല്ലാം ആകെത്തുകയായിരിക്കും, അയാളുടെ ജീവിതം! ഭയമില്ലാത്തവർ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. അല്ലാത്തവർ, ആവർത്തനങ്ങളും! സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്യാനും, ബഹുമതികൾ നേടാനും ആർക്കും സാധിക്കും. എന്നാൽ, തൻ്റേതായ കാര്യങ്ങൾ, തനിമയോടെ ചെയ്യാൻ, തൻ്റേടമുളളവർക്കേ കഴിയൂ ! ഒരു സാഹസത്തിനും മുതിരാത്തവർക്കു്, ഒരിക്കലും ആനന്ദാനുഭൂതി അനുഭവിക്കാനാകില്ല. എവിടെയാണു നഷ്ട സാദ്ധ്യത ഇല്ലാത്തതു്? എന്തിലും അപായ സാദ്ധ്യത കാണുന്നവർക്കു്, ശ്വാസോച്ഛാസം പോലും ചെയ്യാൻ സാധിക്കണമെന്നില്ല! ഭയരഹിതരായി പ്രവർത്തിക്കുന്നവരാകാം നമുക്കു്. -ചാണക്യന്‍
image
SudhirPanikkaveetil
2020-08-04 07:52:20
പെൺകുട്ടികൾ പീഡനത്തിനിരയായി മരിക്കുന്നത് പതിദേവ് എന്ന ഭാരതീയ അനാചാരം (വാക്ക് തെറ്റി ഉപയോഗിക്കുന്നതല്ല ) കൊണ്ടുകൂടിയാണ്. ഭർത്താവിനെ അനുസരിക്കുക എന്നത് പതിവ്രതയുടെ കടമയാണ് എന്നൊക്കെ ഒരു പാവം പെണ്കുട്ടിയുടെ തലയിൽ കയറ്റുന്നതിനൊപ്പം ആൺകുട്ടിയും അങ്ങനെ ചിന്തിക്കുന്നു. ചില കഥാപാത്രങ്ൾ ദേവി ദേവന്മാരെന്ന നിലക്ക് മനുഷ്യർ കരുതുമ്പോൾ അവരെപ്പോലെ ആകണമെന്ന വിഡ്ഢിത്തം തലക്ക് പിടിക്കുമ്പോൾ രാമായണത്തിലെ ദുഃഖപുത്രി സീതക്ക് ഈ മരണങ്ങളിൽ പങ്കുണ്ട് എന്ന് കരുതാം. കാരണം സീതയെപോലെയാകുക എന്നാണു വലിയ പുണ്യം എന്ന മൂഢ ധാരണ. രാമായണം അടിച്ചുപൊളിക്കുന്ന ഈ മാസത്തിൽ ആരെങ്കിലും ഒളിഞ്ഞുകിടക്കുന്ന ഈ ചതിയെപ്പറ്റി ചിന്തിക്കുമോ. രാമൻ അവഹേളിച്ചപ്പോൾ ഭൂമിദേവി സീതക്ക് സഹായത്തിനെത്തി. ഭാരതത്തിലെ കുലനാരികൾ അങ്ങനെയുള്ള അവസരങ്ങളിൽ പട്ടിയെപ്പോലെ ചാവുകെയേയുള്ളു എന്ന് ഓർക്കുക. സഹായങ്ങൾ ഇപ്പോൾ ലഭ്യമാണെങ്കിലും adjust ചെയ്തു പോകു സീതെപോലെ സഹിക്കു എന്നൊക്കെ പറഞ്ഞു പാവങ്ങളെ പറ്റിക്കും. സ്ത്രീകളും പുരുഷന്മാരും പുരാണങ്ങളും മഹാനമാരുടെ ജീവിതവും മാതൃകയാക്കാൻ പോകാതെ സാധാരണ മനുഷ്യരായി ജീവിക്കാൻ ശ്രമിച്ചാൽ നല്ലത്.
image
IttyIV
2020-08-03 21:19:33
നാം ചുമന്നുകൊണ്ടു നടക്കുന്നതെന്തു്? ഒരു പരുന്തു്, ഒരു ചത്ത മീനിനേയും കൊണ്ടു് പറക്കുകയായിരുന്നു. അതു കണ്ട കുറെ കാക്കകൾ, പരുന്തിൻ്റെ പുറകേ കൂടി. അവയിൽ നിന്നു രക്ഷപെടാനായി, പരുന്തു് അങ്ങോട്ടുമിങ്ങോട്ടുമെല്ലാം പറന്നെങ്കിലും, കാക്കകൾ വിട്ടില്ല! പരുന്തിൻ്റെ പരക്കംപാച്ചിലിനിടെ, മത്സ്യം താഴെ വീണു. അതോടെ കാക്കകൾ പരുന്തിനെ വിട്ടു്, ചത്ത മീനിനേത്തേടിപ്പോയി! രക്ഷപെട്ട പരുന്തു്, സ്വയം പറഞ്ഞു: "ആ ചത്ത മീനാണു്, പ്രശ്നമെല്ലാമുണ്ടാക്കിയതു്!" ഇതു കേട്ട കൂട്ടുകാരൻ പരുന്തു പറഞ്ഞു: "ചത്ത മീനല്ല പ്രശ്നമുണ്ടാക്കിയതു്; ചത്ത മീനിനെ നീ ചുമന്നതാണു പ്രശ്നമുണ്ടാക്കിയതു്!" ചത്തതു്, ശത്രുവായാലും മിത്രമായാലും, അതു ശവമാണു്. ശവം തീനികൾ അതിൻ്റെ പുറകേയുണ്ടാകും. അതു പ്രകൃതിയുടെ നിയമമാണ്! സ്വയം വേട്ടയാടിപ്പിടിക്കാൻ കഴിവുള്ളവ, ശവം ചുമന്നോ, ശവം തിന്നോ, നടക്കരുതു്! അതു്, അവനവനോടു തന്നെയുള്ള അവഹേളനമാണു്. ഓരോരുത്തർക്കും, തനതായ ജീവിതരീതികളും, വർത്തനാശൈലികളുമുണ്ടു്. ഒരാൾക്കു് ശത്രുക്കൾ ഉണ്ടാകുന്നതു പോലും, അയാളുടെ വർത്തനാ രീതികൾ മൂലമാണു്! ഒരാൾ എന്തായിത്തീരുന്നുവെന്നതു്, അയാൾ എന്തുചുമന്നുകൊണ്ടു നടക്കുന്നുവെന്നതിനെ ആശയിച്ചാണിരിക്കുന്നതു്! മല ചുമക്കുന്നവൻ മടിയൻ; പ്രതികാരം പേറി നടക്കുന്നവൻ പ്രതികാരദാഹി; മനസ്സിൽ ചതിയും കൊണ്ടു നടക്കുന്നവൻ ചതിയൻ; വിശ്വാസം നെഞ്ചിലേറ്റി നടക്കുന്നവൻ വിശ്വാസി; നന്മ ഉള്ളിലണിയുന്നവൻ വിശുദ്ധൻ! നാം എന്തു ചുമന്നുകൊണ്ടു നടന്നാലും, ലോകം വിട്ടു പോകുമ്പോൾ, അതുപേക്ഷിച്ചേ പോകാനാകൂ! നാം ഉപേക്ഷിച്ചു പോകുന്നതു്, ഉപയോഗയോഗ്യമാണെങ്കിലേ , വരുംതലമുറയ്ക്കതു്, ഉപകാരമായി ഭവിക്കൂ.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കലാശ്രീ ഡോ. സുനന്ദ നായർ - മോഹിനി ആട്ട ലാസ്യപ്പെരുമ (എസ്. കെ. വേണുഗോപാൽ)
ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ   ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്
വാക്‌സിൻ എടുത്താലും മുൻകരുതൽ അവസാനിപ്പിക്കരുത് (കോര ചെറിയാൻ)
മലയാണ്മയുടെ മേളപ്പെരുമയ്ക്ക് സപ്തതി (ദേവി)
Sayonara, woman Friday (Prof. Sreedevi Krishnan)
സിറ്റിസൺ ട്രംപും  സെനറ്റ് വിചാരണയും  (ബി ജോൺ കുന്തറ)
സമയമില്ലാപോലും (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)
ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
വിഷ്ണുനാരായണൻ നമ്പൂതിരി: മലയാളത്തിന്റെ സൗമ്യ സരസ്വതി (മിനി ഗോപിനാഥ്)
അര്‍ണാബിന്റെ സ്വന്തം റിപ്പബ്ലിക്ക് (ദല്‍ഹികത്ത് : പി.വി.തോമസ്)
2020 ടാക്സ് റിട്ടേൺ: അറിയേണ്ടും കാര്യങ്ങൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)
കൊറോണയുടെ അടിമച്ചങ്ങല പൊട്ടിച്ചെറിയുകതന്നെ ചെയ്യും (വിജയ്.സി.എച്ച്)
സമഭാവനയുടെ കരുത്തുമായി ജോർജി വർഗീസ്, ഫൊക്കാന  ചരിത്ര ദൗത്യത്തിലൂടെ മുന്നോട്ട് (അനിൽ പെണ്ണുക്കര)
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും(ഭാഗം-4 :ഡോ. പോള്‍ മണലില്‍)
ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്‍ കുന്തറ)
അമേരിക്കയില്‍ ആദ്യം കാല്‍ കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്‍ കുതിപ്പും
കൈയില്‍ ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്‍ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)
'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ ഗൗരവമുള്ളത്‌ (വെള്ളാശേരി ജോസഫ്)
ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut