Image

മാസ് സിനിമയ്ക്കു മുമ്പൊരു മാസ് ഗാനം, വരവറിയിച്ച് മക്കള്‍ സെല്‍വന്റെ തുഗ്ലക്ക് ദര്‍ബാര്‍

Published on 04 August, 2020
മാസ് സിനിമയ്ക്കു മുമ്പൊരു മാസ് ഗാനം, വരവറിയിച്ച് മക്കള്‍ സെല്‍വന്റെ തുഗ്ലക്ക് ദര്‍ബാര്‍

വിജയ് സേതുപതി നായകനാകുന്ന തുഗ്ലക്ക് ദര്‍ബാറിലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ഗോവിന്ദ് വസന്തയുടെ മാജിക്കില്‍ പിറന്ന 'അണ്ണാത്തെ സേത്തി' എന്ന മാസ് ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. വിജയ് സേതുപതിയുടെ മാസ് ഡയലോഗോടുകൂടിയാണ് ഗാനം തുടങ്ങുന്നത്. കാര്‍ത്തിക് നെഹ്തയുടെതാണ് വരികള്‍. അറിവ് ആണ് ആലപിച്ചിരിക്കുന്നത്.

ഡെല്‍ഹിപ്രസാദ് ദീനദയാലന്‍ ആണ് സംവിധാനം. മനോജ് പരമഹംസ ആണ് ഛായാഗ്രഹകന്‍. വിജയ് സേതുപതിയ്‌ക്കൊപ്പം പാര്‍ഥിപന്‍, അതിദി റാവു ഹൈദരി, മഞ്ജിമ മോഹന്‍, കരുണാകരന്‍, ഭഗവതി പെരുമാള്‍, രാജ്, റിഷ, സംയുക്ത നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക