മലയാളത്തിലെ മികച്ച റിയാലിറ്റി ഷോകളില്‍ ഒന്നായ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആര്യ സതീഷ് ബാബു എന്ന ബഡായി ആര്യ.
നിരവധി ടെലിവിഷന്‍ പരമ്ബരകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജനശ്രദ്ധ നേടിയത് ബഡായി ബംഗ്ലാവ് ലൂടെയാണ്. അഭിനയത്തിന് പുറമേ നൃത്തം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിങ്, അവതാരക തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ് ആര്യ.
ആര്യ 'അറോയ്' എന്ന ഡിസൈനിങ് ഷോപ്പ് തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. പഴയ മോഡലിംഗ് കഴിവുകള്‍ ഇപ്പോഴും മറന്നിട്ടില്ല എന്ന് തെളിയിക്കുകയാണ് ആര്യ. ആര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കടല്‍ത്തീരത്ത് കൈകളില്‍ പങ്കായവും ഏന്തി നില്‍ക്കുന്ന ആരിയയെയാണ് കാണുവാന്‍ സാധിക്കുന്നത്. പ്രണവ് രാജ് ആണ് ഈ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഒരു മാരി കൂളിംഗ് ഗ്ലാസും വച്ചാണ് ആര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നടി ദുര്‍ഗ കൃഷ്ണ, ഗായിക അഭിരാമി സുരേഷ് തുടങ്ങിയവര്‍ നല്ല കമന്റുകള്‍ ഫോട്ടോയ്ക്ക് താഴെ ഇട്ടിട്ടുണ്ട്.