Image

`മണിയറയിലെ അശോകനി'ലൂടെ അനുപമ പരമേശ്വരന്‍ വീണ്ടും മലയാളത്തിലേക്ക്‌

Published on 06 August, 2020
`മണിയറയിലെ അശോകനി'ലൂടെ  അനുപമ പരമേശ്വരന്‍ വീണ്ടും മലയാളത്തിലേക്ക്‌

അനുപമ പരമേശ്വരന്‍ വീണ്ടും മലയാളത്തിലേക്ക്‌. അഞ്ചു വര്‌ഷം മുമ്പ്‌ കേരളക്കരയാകെ തരംഗമായ പ്രേമ മെന്ന ചിത്രത്തില്‍ അഭിനയിച്ചതിനു ശേഷം അന്യഭാഷാ ച്‌ത്രങ്ങളിലേക്ക്‌ പോവുകയായിരുന്നു അനുപമ. ചിത്രത്തില്‍ നായികയായി എത്തിയ സായി പല്ലവിക്കൊപ്പം അനുപമയും പ്രേക്ഷക ഹൃദയത്തില്‍ കൂടുകൂട്ടിയെങ്കിലും പിന്നീട്‌ മലയാളത്തില്‍ സജീവമായിരുന്നില്ല. അതിന്റെ കാരണങ്ങള്‍ തുറന്നു പറയുകയാണ്‌ അനുപമയിപ്പോള്‍.

പ്രേമം എന്ന സിനിമയില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്‌ അനുപമപരമേശ്വരന്‍ മലയാള സിനിമയിലേക്ക്‌ കടന്നു വന്നത്‌. എന്നാല്‍ പ്രേമത്തിനു ശേഷം വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ്‌ മലയാള സിനിമ വിട്ട്‌ അന്യഭാഷാചിത്രങ്ങളില്‍ താന്‍ സജീവമായതെന്ന്‌ അനുപമ പറയുന്നു. ജാഡ, അഹങ്കാരി എന്നീങ്ങനെയുളള ട്രോളുകള്‍ തന്നെ മാനസികമായി വിഷമിപ്പിച്ചതു കൊണ്ടാണ്‌ മലയാള സിനിമ വിട്ടതെന്ന്‌ അനുപമ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
`പ്രേമം സിനിമയുടെ റിലീസ്‌ കഴിഞ്ഞ്‌ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ്‌ എനിക്ക്‌ നേരിടേണ്ടി വന്നത്‌. അഹങ്കാരി, ജാഡ എന്നിങ്ങനെ നിരവധി ട്രോളുകളും മറ്റും നേരിടേണ്ടി വന്നു. പ്രേമം സിനിമയുടെ സമയത്ത്‌ സിനിമയുടെ പ്രമോഷനു വേണ്ടി ഞാന്‍ ധാരാളം അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത ചിലര്‍ പറഞ്ഞത്‌ അനുസരിച്ചായിരുന്നു അത്‌. സത്യത്തില്‍ അഭിമുഖം നല്‍കി ഞാന്‍ തന്നെ മടുത്തു പോയി.

`ഞാന്‍ തൃശൂരില്‍ നിന്നുള്ള ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നതിനാല്‍ അവര്‌ പറയുന്നത്‌ അനുസരിച്ചു. സിനിമ റിലീസ്‌ ചെയ്‌തപ്പോള്‍ എന്റെ കഥാപാത്രം കുറച്ചു സമയം മാത്രമേ ഉളളൂ. അതോടെ ആളുകള്‍ എന്നെ ട്രോളാന്‌ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്‌ക്ക്‌ ഞാന്‍ സിനിമയുടെ പബ്‌ളിസിറ്റി ഉപയോഗിച്ചെന്ന്‌ അവര്‍ക്ക്‌ തോന്നി. ട്രോളുകള്‍ എന്നെ വിഷമിപ്പിച്ചു. അതിനാല്‍ മലയാളത്തില്‍ നിന്നും മാറി നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നെ തേടിയെത്തിയ സിനിമകളെ ഞാന്‍ അവഗണിച്ചു.''

`` അപ്പോഴാണ്‌ തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷന്‍ ഹൗസ്‌ ഒരു നെഗറ്റീവ്‌ വേഷം അഭിനയിക്കാന്‍ എന്നെ സമീപിച്ചത്‌. അപ്പോഴാണ്‌ എനിക്ക്‌ അഭിനയിക്കാനറിയില്ല എന്നു ചിലര്‍ പറഞ്ഞതിനാല്‍ ഞാനത്‌ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഒരു പുതിയ ഭാഷ പഠിച്ച്‌ തെലുങ്കിലേക്ക്‌ ചേക്കേറാന്‍ ഞാന്‍ തീരുമാനിച്ചു. അതിനു ശേഷം രണ്ട്‌ തെലുങ്ക്‌ ചിത്രങ്ങള്‍ ലഭിച്ചു. പിന്നീട്‌ തമിഴ്‌ സിനിമ ലഭിച്ചു.'' അനപമ പറയുന്നു.

ഇതിനോടകം ഏഴ്‌ തെലുങ്ക്‌ ചിത്രങ്ങളില്‍ അഭിനയിച്ച അനുപമ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരില്‍ ഒരാളാണ്‌. മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ശേഷം മലയാളത്തിലേക്‌ തിരിച്ചെത്തുന്ന ചിത്രമാണ്‌ മണിയറയിലെ അശോകന്‍. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സഹസംവിധായികയായും അനുപമ പ്രവര്‍ത്തിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക