Image

മഹേഷ് ഭട്ട് - സഞ്ജയ് ദത്ത് ചിത്രം 'സഡക് 2'

Published on 06 August, 2020
മഹേഷ് ഭട്ട് - സഞ്ജയ് ദത്ത് ചിത്രം 'സഡക് 2'

ഇരുപത്തി ഒമ്ബതു കൊല്ലം മുമ്ബ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച്‌ ബോളിവുഡില്‍ മഹാവിജയം നേടിയ റൊമാന്റിക് ത്രില്ലര്‍ സിനിമയായിരുന്നു സഡക്. ഇതിന്റെ രണ്ടാം ഭാഗമായ 'സഡക് 2' 2020 ല്‍ തിയറ്ററില്‍ സമ്മര്‍ റിലീസിന് കാത്തിരിക്കയായിരുന്നു. 


എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസിങ് അസാധ്യമായതിനാല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കളായ വിശേഷ് ഫിലിംസ്.


ഡിസ്നി പ്ലസ് ഹോറസ്റ്റാറില്‍ റിലീസ് ചെയ്യാനിരിക്കുന്ന 'സഡക് 2' (റോഡ് 2) ന്റെ റീലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നറിയുന്നു. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് 'സഡക് 2' വിലെ അഭിനേതാക്കള്‍. ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള ത്രില്ലറാണ്. 


ഇരുപതു വര്‍ഷത്തിന് ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിതെന്നതിനാല്‍ ഹിന്ദി സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് 'സഡക് 2' വിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക