Image

കാലിഫോര്‍ണിയില്‍ നദിയില്‍ ഒഴുക്കില്‍പെട്ട മൂന്നു കുട്ടികളെ രക്ഷിച്ച ഇന്ത്യന്‍ യുവാവ് മുങ്ങിമരിച്ചു

Published on 08 August, 2020
 കാലിഫോര്‍ണിയില്‍ നദിയില്‍ ഒഴുക്കില്‍പെട്ട മൂന്നു കുട്ടികളെ രക്ഷിച്ച ഇന്ത്യന്‍ യുവാവ് മുങ്ങിമരിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കിംഗ്‌സ് നദിയില്‍ മുങ്ങിത്താണ മൂന്നു കുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ രക്ഷാപ്രവര്‍ത്തകനായ മന്‍ജീത് സിംഗ് (29)  മുങ്ങിമരിച്ചു. 

എട്ടു വയസ്സുകാരായ രണ്ട് പെണ്‍കുട്ടിയും 10 വയസ്സുള്ള ഒരു ആണ്‍കുട്ടിയുമാണ് നദിയില്‍ വീണത്. ഇവര്‍ മുങ്ങിത്താഴുന്നത് കരയ്ക്കു നിന്ന് കണ്ട മന്‍ജീത് നദിയിലേക്ക് ചാടി ഇവരെ കരയ്‌ക്കെത്തിച്ചു. കുട്ടികളില്‍ രണ്ടു പേര്‍ സുരക്ഷിതരാണ്. ഒരാളുടെ നില ഗുരുതരമാണ്. വെള്ളത്തിനടിയില്‍ 15 മിനിറ്റോളം കിടന്ന ഒരു പെണ്‍കുട്ടിയാണ് ഗുരുതരാവസ്ഥയിലുള്ളത്. 

ഇതിനിടെ മുങ്ങിപ്പോയ യുവാവിനെ 40 മിനിറ്റ് തിരച്ചില്‍ നടത്തിയ ശേഷമാണ് വെള്ളത്തിനടിയില്‍ നിന്നും പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക