Image

ദിഷയുടെ ശരീരത്തില്‍ അസ്വാഭാവിക പരിക്കുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 08 August, 2020
ദിഷയുടെ ശരീരത്തില്‍ അസ്വാഭാവിക പരിക്കുകള്‍ ഉള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്


ബോളിവുഡ്‌ താരം സുശാന്ത്‌ സിങ്ങിന്റെ മുന്‍ മാനേജര്‍ ദിയ സാലിയന്റെ മരണത്തില്‍ മുംബൈ പോലീസിന്റെ നിലപാട്‌ സംശയകരമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ജൂണ്‍ എട്ടിനു മരിച്ച ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്‌ ജൂണ്‍ 1നായിരുന്നു. ഇതിലെ പിഴവുകള്‍ അക്കമിട്ടു നിരത്തുകയാണ്‌ ദേശീയ മാധ്യമങ്ങള്‍.

സുശാന്ത്‌ ജീവനൊടുക്കിയതിന്‌ ഒരാഴ്‌ച മുമ്പാണ്‌ മുംബൈയിലെ മഡാലില്‍ കെട്ടിടത്തില്‍ നിന്നുംവീണു മരച്ച നിലയില്‍ ദിഷയെ കണ്ടെത്തിയത്‌. സുശാന്ത്‌ മരിച്ചപ്പോള്‍ അതിനെ ദിയയുടെ മരണവുമായി ബന്ധിപ്പിക്കേണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്‌. തുടര്‍ന്ന്‌ മുംബൈ പോലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെന്ന്‌ ചൂണ്ടിക്കാട്ടി സുശാന്തിന്റെ പിതാവ്‌ ബീഹാര്‍ പോലീസിനു പരാതി നല്‍കി. ബീഹാര്‍ പോലീസിനോട്‌ തുടക്കം മുതല്‍ മുംബൈ പോലീസ്‌ കാട്ടിയ നിസ്സഹകരണം സംശയാസ്‌പദമായിരുന്നു എന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ദിഷ സാലിയന്റെ മരണവു#ായി ബന്ധപ്പെട്ട്‌ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ബീഹാര്‍ പോലീസിനു കൈമാറാന്‌ കഴിയില്ലെന്ന്‌ മുംബൈ പോലീസ്‌ വ്യക്തമാക്കി. സുശാന്തിന്റെ കാമുകിയും ഇപ്പോള്‍ ആരോപണ വിധേയയുമായിരിക്കുന്ന റിയ ചക്രബര്‍ത്തിയുടെ മാനേജരായും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇതാണ്‌ സുശാന്തിന്റെയും ദിയയുടെയും മരണങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്‌ അന്വേഷിക്കാന്‍ ബീഹാര്‍ പോലീസിനെ പ്രേരിപ്പിച്ചത്‌. എന്നാല്‍ ദിഷയുടെ മരണം സംബന്ധിച്ച്‌ തുടക്കം മുതല്‍ പല നിര്‍ണ്ണായത തെളിവുകളും നശിപ്പിക്കാന്‍ മുംബൈ പോലീസ്‌ ശ്രമിച്ചെന്ന്‌ പരാതിയുണ്ടായിരുന്നു. രണ്ടു മരണങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌അന്വേഷിക്കണമെന്ന ബീഹാര്‍ പോലീസിന്റെ ആവശ്യത്തെ ഫയലുകള്‍ കാണാനില്ലെന്ന മറുപടിയുമായാണ്‌ മുംബൈ പോലീസ്‌ നേരിട്ടത്‌.

പക്ഷേ ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ വന്നതിനു പിന്നാലെയാണ്‌ മുംബൈ പോലീസ്‌ അന്വേഷണത്തിലെ വീഴ്‌ചകള്‍ ഓരോന്നായി നിരത്തിക്കൊണ്ട്‌ ദേശീയ മാധ്യമങ്ങള്‍ രംഗത്തെത്തിയത്‌. വീഴ്‌ച മൂലം തലയ്‌ക്കേറ്റ പരിക്കുകള്‍ കൂടാതെ ദിഷയുടെ ശരീരത്ത്‌ ചില അസ്വാഭാവിക പരിക്കുകള്‍ കൂടി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്‌. ജൂണ്‍ എട്ടിന്‌ മരിച്ച ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്‌ 11നണ്‌. ഇത്‌ ബോധപൂര്‍വം വൈകിപ്പിച്ചതാണെന്ന്‌ പരാതിയുയര്‍ന്നിരുന്നു.

മൃതദേഹത്തിലുണ്ടായിരുന്ന വസ്‌ത്രങ്ങള്‍ പരിശോധനയ്‌ക്കയക്കാനോ, തുടര്‍ പരിശോധനകള്‍ക്കായി സൂക്ഷിക്കാനോ മുംബൈ പോലീസ്‌ തയ്യാരായില്ല. ഇത്‌ സംശയത്തിന്‌ കാരണമായി. തെളിവെടുപ്പിന്‌ ഫോറന്‍സിക്‌ സംഘമെത്താതിരുന്നതും സംശയകരമായിരുന്നു. ദിഷയുടെ മരണത്തില്‍ തന്റെ പേര്‌ വലിച്ചിഴയ്‌ക്കുന്നതിനെതിരേ നടന്‍ സുരജ്‌ പാഞ്ചോളി രംഗത്തെത്തിയിരുന്നു. തന്റെയും ദിഷയുടെയും എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ തന്റെ സുഹൃത്ത്‌ അനുശ്രീ ഗൗറിന്റേതാണെന്ന്‌ വ്യക്തമാക്കിയ സൂരജ്‌ താന്‍ ജീവിതത്തിലൊരിക്കലും ദിഷയെ കണ്ടിട്ടില്ലെന്നും പറഞ്ഞു.

ദിഷയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും മുംബൈ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്‌തിയുണ്ടെന്നുമാണ്‌ ദിഷയുടെ കുടുംബം പറയുന്നത്‌. കേസ്‌ അട്ടിമറിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍തലത്തില്‍ ശ്രമങ്ങളുണ്ടെന്നും ദിഷയുടെ കുടുംബത്തിനു മേല്‍ സമ്മര്‍ദ്ദങ്ങളുണ്ടെന്നുമുള്ള ആരോപണങ്ങളുമായി ബി.ജെ.പി സര്‍ക്കാര്‍ രംഗത്തെത്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക